Monday, December 23, 2024
HomeAmericaപഠനാനന്തര തൊഴിൽ അനുമതി നിയന്ത്രണങ്ങളുമായി കാന‍ഡ

പഠനാനന്തര തൊഴിൽ അനുമതി നിയന്ത്രണങ്ങളുമായി കാന‍ഡ

ഒട്ടാവിയോ : നവംബർ 1 മുതൽ കാനഡയിൽ പഠനാനന്തര തൊഴിൽ അനുമതി (പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ്) ചട്ടങ്ങളിൽ മാറ്റം വരുത്തി. ഭാഷാസ്വാധീനം, തൊഴിൽ അനുമതി ലഭിക്കാവുന്ന മേഖലകൾ എന്നിവയിലാണ് പുതിയ വ്യവസ്ഥകൾ. സിഎൽബി സ്കോർ 7 നിർബന്ധമാക്കി. സിഇഎൽപിഐപി, ഐഇഎൽടിഎസ്, പിടിഇകോർ പരീക്ഷാഫലങ്ങൾ പരിഗണിക്കും. 

കാനഡയിൽ ദീർഘകാല തൊഴിലാളി ക്ഷാമമുള്ള കൃഷി, അഗ്രി ഫുഡ്, ആരോഗ്യം, സയൻസ്, ടെക്നോളജി, എൻജിനീയറിങ് ആൻഡ് മാത്തമാറ്റിക്സ്, വ്യാപാരം, ഗതാഗതം തുടങ്ങിയ മേഖലകളിലെ പഠനത്തിനാണു മുൻഗണന. നിലവിലുള്ള പഠനാനന്തര തൊഴിൽ നിയമങ്ങൾക്കു പുറമേയാണിത്. അപേക്ഷകർ പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ് യോഗ്യതയുള്ള സ്ഥാപനത്തിൽ നിന്നു പഠനം പൂർത്തിയാക്കണം. വിദേശ വിദ്യാർഥികളുടെ എണ്ണം 10% കുറയ്ക്കാൻ കനേഡിയൻ സർക്കാർ തീരുമാനിച്ചതിന്റെ ഭാഗമായാണു നിയന്ത്രണങ്ങൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments