Sunday, May 25, 2025
HomeAmericaഫ്ലോറിഡയെ തൂത്തെറിഞ്ഞ ‘മിൽട്ടൺ’ കാറ്റഗറി 1 ആയി തീരം വിട്ടു, 4 മരണം, 30 ലക്ഷം...

ഫ്ലോറിഡയെ തൂത്തെറിഞ്ഞ ‘മിൽട്ടൺ’ കാറ്റഗറി 1 ആയി തീരം വിട്ടു, 4 മരണം, 30 ലക്ഷം വീടുകൾ ഇരുട്ടിൽ

ഫ്ലോറിഡ: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പോലും ‘നൂറ്റാണ്ടിലെ ഭീതി’യെന്ന് വിശേഷിപ്പിച്ച മിൽട്ടൺ ചുഴലിക്കാറ്റ് തീരം വിട്ടു. ഫ്ലോറിഡയുടെ ചില ഭാഗങ്ങളെ തൂത്തെറിഞ്ഞ ശേഷമാണ് മിൽട്ടൺ തീവ്രത കുറഞ്ഞ കാറ്റഗറി 1 കാറ്റായി അറ്റ്ലാന്‍റിക് സമുദ്രത്തിലേക്ക് കടന്നത്. ഫ്ലോറിഡയിലെ ചില ഇടങ്ങളിൽ കനത്ത മഴ തുടരുന്നുണ്ട്. വരും മണിക്കൂറുകളിൽ മഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രങ്ങൾ അറിയിച്ചിട്ടുണ്ട്. വിവിധ മേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

അതിതീവ്ര ചുഴലിക്കാറ്റ് മില്‍ട്ടണ്‍ ചുഴലിക്കാറ്റ് കരതൊട്ടതിനെ തുടര്‍ന്ന് അമേരിക്കയിൽ വന്‍ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫ്ലോറിഡയിലാണ് ഏറ്റവും കനത്ത ആക്രമണം ഉണ്ടായത്. ഇവിടെ 4 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കടുത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 30 ലക്ഷം വീടുകളില്‍ വൈദ്യുതി നിലച്ചു. 105 മൈല്‍ വേഗതയില്‍ തീരപ്രദേശങ്ങളില്‍ കാറ്റ് ആഞ്ഞടിക്കുകയും കനത്ത മഴ അനുഭവപ്പെടുകയും ചെയ്തു. ലക്ഷക്കണക്കിന് ആളുകള്‍ വീടൊഴിഞ്ഞു സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി.

വെള്ളപ്പൊക്കത്തിന് സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം നേരത്തെ നിര്‍ദേശിച്ചിരുന്നു. കൊടുങ്കാറ്റില്‍ നിരവധി വീടുകളാണ് തകര്‍ന്നത്. കടുത്ത വെള്ളപ്പൊക്കത്തില്‍ വ്യാപക നാശനഷ്ടമുണ്ടായി. ഹാര്‍ഡി കൗണ്ടിയിലും അയല്‍പ്രദേശങ്ങളായ സരസോട്ട, മനാറ്റി കൗണ്ടികളിലുമാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി മുടക്കം ഉണ്ടായത്. എന്നാല്‍ മരണസംഖ്യ എത്രയെന്ന് വ്യക്തമല്ല. ആറ് വിമാനത്താവളങ്ങള്‍ അടച്ചു. രണ്ടായിരത്തോളം വിമാന സര്‍വീസുകളും റദ്ദാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments