Saturday, March 7, 2026
HomeBreakingNewsട്രാൻസിറ്റ് വിസയിൽ ഉള്ളവർക്ക് സൗദി വഴി നാട്ടിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കി ഖത്തർ ഇന്ത്യൻ എംബസി

ട്രാൻസിറ്റ് വിസയിൽ ഉള്ളവർക്ക് സൗദി വഴി നാട്ടിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കി ഖത്തർ ഇന്ത്യൻ എംബസി

ദോഹ: ട്രാൻസിറ്റ് വിസയിൽ ഉള്ളവർക്ക് സൗദി വഴി നാട്ടിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കി ഖത്തർ ഇന്ത്യൻ എംബസി. സൗദിയിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാനുള്ള കൺഫേം ടിക്കറ്റുകൾ ഉണ്ടെങ്കിലാണ് ഇതിന് സാധിക്കുക. നിലവിൽ ഖത്തറിൽ ട്രാൻസിറ്റിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് മാത്രം സൗദിയിലേക്കുള്ള താത്കാലിക ട്രാൻസിറ്റ് വിസ ലഭിക്കുന്നതിന് ദോഹയിലെ ഇന്ത്യൻ എംബസി രജിസ്‌ട്രേഷൻ ലിങ്ക് തുറന്നിട്ടുണ്ട്. ഈ സാഹചര്യത്തിലുള്ളവർക്ക് https://forms.gle/oTwqEQYa4z220X4W7 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.

രജിസ്‌ട്രേഷൻ സമയത്ത് ഖത്തറിലേക്കുള്ള ഇൻവേഡ് ഫ്‌ളൈറ്റ് ടിക്കറ്റിന്റെയും സൗദിയിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാനുള്ള കൺഫേം ടിക്കറ്റിന്റെയും പകർപ്പുകൾ നൽകണം. സൽവ അതിർത്തി ക്രോസിങ്ങിലേക്കും തുടർന്ന് വിമാനത്താവളത്തിലേക്കും യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും വ്യക്തികൾ സ്വയം ചെയ്യണം. അത്തരം സൗകര്യങ്ങൾ ഒരുക്കാൻ എംബസിക്ക് കുറഞ്ഞത് 48 മണിക്കൂർ ആവശ്യമായി വരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments