Thursday, March 5, 2026
HomeNewsഅമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെ 67 ആക്രമണങ്ങൾ നടത്തി: ഇറാനിലെ താല്‍ക്കാലിക പരമോന്നത നേതാവ്

അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെ 67 ആക്രമണങ്ങൾ നടത്തി: ഇറാനിലെ താല്‍ക്കാലിക പരമോന്നത നേതാവ്

അമേരിക്ക – ഇസ്രയേൽ- ഇറാൻ സംഘർഷത്തിൽ ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസ് അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെ ഇതുവരെ 67 ആക്രമണങ്ങൾ നടത്തിയതായി ഇറാനിലെ താല്‍ക്കാലിക പരമോന്നത നേതാവ് ആയത്തുല്ല അലി റേസ അറാഫി. നാലു രാജ്യങ്ങളിലെ 6 അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെയും രണ്ട് ഇറാഖി പ്രവിശ്യകളിലുമാണ് ഐ ആർ ഐ ആക്രമണം നടത്തിയതെന്നും അറാഫി വ്യക്തമാക്കി.

ഇറാഖിലെ ഷിയ ഇസ്ലാമിക് സംഘടനകളുടെ സഖ്യമാണ് ഇസ്ലാമിക് റസിസ്റ്റൻസ് ഇൻ ഇറാഖ്. ഇറാന്റെ പിന്തുണയോടെയാണ് ഐ ആർ ഐ പ്രവർത്തിക്കുന്നത്.കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ താല്‍ക്കാലിക പിന്‍ഗാമിയായി ആയത്തുല്ല അലി റേസ അറാഫിയെ നിയമിച്ചത്. മുതിര്‍ന്ന മതപണ്ഡിതനാണ് ആയത്തുല്ല അലി റേസ അറാഫി. അന്തരിച്ച അയത്തൊള്ള അലി ഖമേനിയുടെ അടുത്ത അനുയായി കൂടിയാണ് 67 കാരനായ അയത്തൊള്ള അറാഫി.

അലി റേസയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ഭരണസമിതിയാകും പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതു വരെ ഭരണം നടത്തുക. ഇറാനിലെ സെമിനാരി സംവിധാനത്തിന്റെ തലവന്‍ കൂടിയാണ് ആയത്തുല്ല അലി റേസ അറാഫി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments