Monday, December 23, 2024
HomeAmericaഷിക്കാഗോയിൽ ഉപഭോക്താക്കളെ വെടിവച്ചുകൊന്ന റസ്റ്ററന്റ് ജീവനക്കാരൻ അറസ്റ്റിൽ

ഷിക്കാഗോയിൽ ഉപഭോക്താക്കളെ വെടിവച്ചുകൊന്ന റസ്റ്ററന്റ് ജീവനക്കാരൻ അറസ്റ്റിൽ

പി പി ചെറിയാൻ


ഷിക്കാഗോ : ഷിക്കാഗോയുടെ സൗത്ത് സൈഡിൽ ഉപഭോക്താക്കൾക്ക് നേരെ വെടിയുതിർത്ത റസ്റ്ററന്റ് ജീവനക്കാരൻ അറസ്റ്റിൽ. തിങ്കളാഴ്ച  രാത്രി 10:30 ഓടെയാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തിൽ ജെജെ ഫിഷ് ആൻഡ് ചിക്കനിലെ ജീവനക്കാരനായ മെഹ്ദി മെഡലാണ് (42) അറസ്റ്റിലായത്. 

ജീവനക്കാരനും രണ്ട് ഉപഭോക്താക്കളും തമ്മിൽ തർക്കമുണ്ടായി. തുടർന്ന്  ജീവനക്കാരന് ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ജീവനക്കാരനെതിരെ കൊലപാതകത്തിന് പൊലീസ് കേസെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments