Monday, December 23, 2024
HomeAmericaമാപ്പ് ലിറ്ററെച്ചർ ഫെസ്റ്റിവൽ 'കവിതഥ': ഫിലാടെൽഫിയയിൽ

മാപ്പ് ലിറ്ററെച്ചർ ഫെസ്റ്റിവൽ ‘കവിതഥ’: ഫിലാടെൽഫിയയിൽ

ഫിലാടെൽഫിയ : മലയാളീ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാടെൽഫിയ(മാപ്പ്) സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. മാപ്പ് ലിറ്ററെച്ചർ ഫെസ്റ്റിവൽ – കവിതഥ 3 എന്ന് നാമകരണം ചെയ്ത ഈ ആഘോഷം ഒക്ടോബർ 12 ശനിയാഴ്ച രാവിലെ 9 മുതൽ മാപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപെടുന്നു. കഥകൾക്കും കവിതകൾക്കും കാമ്പുള്ള ചർച്ചകളും വേദിയാവുന്ന ഈ ഉത്സവത്തിന് ട്രൈ സ്റ്റേറ്റ് റീജിയനിൽ നിന്നുമുള്ള പ്രശസ്തരായ എഴുത്തുകാർ പങ്കെടുക്കും. വളർന്നുവരുന്ന എഴുത്തുകാർക്ക് അവരുടെ കൃതികൾ പ്രമുഖരായ എഴുത്തുകാർക്ക് മുന്നിൽ അവതരിപ്പിക്കാനും അവരുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ലഭിക്കാനുമുള്ള ഈ സുവർണ്ണ അവസരത്തിലേക്കു എല്ലാ സാഹിത്യ പ്രേമികളെയും എഴുത്തുകാരെയും സവിനയം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

ഒക്ടോബർ 12 ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ചടങ്ങു വൈകീട്ട് 5 മണിവരെ നീളും.
ഇത്തവണ യൂത്ത് മെമ്പേഴ്സിന് വേണ്ടി അവരുടെ ഇംഗ്ലീഷിൽ ഉള്ള രചനകൾ അവതരിപ്പിക്കാനുമുള്ള അവസരവും ഉണ്ട്.
നിങ്ങളുടെ രചനകൾ ഒക്ടോബർ 9 നു മുൻപായി map.gensecretary@gmail.com എന്ന ഇമെയിൽ വിലാസിത്തിലേക്കു അയക്കേണ്ടതാണ്.
കഥകൾക്കും കവിതകൾക്കും ചർച്ചകൾക്കും പുറമെ ഫിലാടെല്ഫിയയിലെ പ്രമുഖ ഗായകർ വയലാർ രാമവർമ, പി ഭാസ്കരൻ, ഒ എൻ വി കുറുപ്പ് എന്നിവരുടെ എക്കാലത്തെയും മനോഹരമായ ഗാനങ്ങൾ അവതരിപ്പിക്കും.

ഇത് മൂന്നാം തവണയാണ് മാപ്പ് സാഹിത്യത്തിന് വേണ്ടിയുള്ള ഈ കവിതഥ സംഘടിപ്പിക്കുന്നത്. എല്ലാ സാഹിത്യപ്രേമികളെയും ഈ ആഘോഷത്തിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നതായി മാപ്പ് ഭാരവാഹികൾ അറിയിച്ചു.

Date: October 12 Saturday 9am to 5pm

Venue: 7733 Castor Avenue, Philadelphia, PA 19152

Please send your work to map : gensecretary@gmail.com latest by October 9

കൂടുതൽ വിവരങ്ങൾക്ക്:

Milly Philip – Arts Chairperson +1 (215) 620-6209
Sabu Skariah – Event Coordinator (267) 980-7923
Soya Nair – Event Coordinator (267) 229-9449
Sreejith Komath – MAP President (636) 542-2071
Benson Varghese Panicker – General Secretary (215) 776-3489
Joseph Kuruvila (Sajan) – (267) 939-9359

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments