യുഎസ്-ഇറാൻ സൈനിക ഏറ്റുമുട്ടൽ ഉണ്ടായേക്കാമെന്നുള്ള ഭീതിയിൽ വിവിധ അന്താരാഷ്ട്ര എയർലൈനുകൾ പശ്ചിമേഷ്യയിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കി. ഈ മേഖലയിലെ വ്യോമഗതാഗതത്തിന് മിസൈൽ, ഡ്രോൺ ഭീഷണികളുണ്ടാകാമെന്ന മുന്നറിയിപ്പുകൾക്കിടെയാണ് വിമാന സർവീസുകൾ തടസ്സപ്പെട്ടത്. ഡച്ച് കെഎൽഎം, ലുഫ്ത്‌ൻസ, എയർ ഫ്രാൻസ് എന്നിവയാണ് ഇസ്രയേൽ, ദുബായ്, റിയാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചിരിക്കുന്നത്.
എയർ ഫ്രാൻസ് ദുബായിലേക്കുള്ള സേവനം താൽക്കാലികമായി നിർത്തുമെന്ന് അറിയിച്ചു. ഡച്ച് എയർലൈനായ കെഎൽഎം ഇറാനും ഇറാഖും ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളും നിർത്തിവെച്ചു. ടെൽ അവീവിലേക്കുള്ള എല്ലാ വിമാനങ്ങളും ഗൾഫ് മേഖലയിലെ മറ്റ് പ്രധാന ഹബുകളിലേക്കുമുള്ള സർവീസുകളും എയർ ഫ്രാൻസ് റദ്ദാക്കി. ലുഫ്‌തൻസ ഇസ്രയേലിലേക്ക് പകൽ സമയ പ്രവർത്തനങ്ങൾ മാത്രമാണ് അനുവദിക്കുന്നത്.
ഫ്രാൻസിൻന്റെ ദേശീയ കാരിയറായ എയർ ഫ്രാൻസ് ദുബായിലേക്കുള്ള അതിൻ്റെ സേവനം താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചു. കെഎൽഎം ടെൽ അവീവ്, ദുബായ്, ദമ്മാം, റിയാദ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ നിർത്തിവെച്ചു. ഇറാഖ്, ഇറാൻ, ഇസ്രായേൽ, ഗൾഫിലെ നിരവധി രാജ്യങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ യുണൈറ്റഡ് എയർലൈൻസും എയർ കാനഡയും റദ്ദാക്കിയിട്ടുണ്ട്
യുഎസ് ഇറാന് നേരെ സൈനിക നടപടി സ്വീകരിക്കാൻ സാധ്യതയുള്ളതാണ് ഈ അപ്രതീക്ഷിത പ്രതിസന്ധിയ്ക്ക് കാരണം. യുഎസ് നാവികപ്പട ഇറാനിലേക്ക് നീങ്ങുകയാണെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു.
സൈനിക നടപടിയ്ക്ക് സാധ്യത കുറവാണെന്ന് സൂചിപ്പിച്ച ട്രംപ് പിന്നീട് മാറ്റിപ്പറയുകയായിരുന്നു. യുഎസ് സൈനിക നടപടിയെക്കുറിച്ചുള്ള ഭയം കാരണം കഴിഞ്ഞ ആഴ്ച ഇറാൻ നാല് മണിക്കൂറിലധികം വ്യോമാതിർത്തി അടച്ചത് ലോകമെമ്പാടുമുള്ള വിമാന സർവീസുകളെ ബാധിച്ചിരുന്നു.

