തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിണറായി വിജയന്‍ നയിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി. ടേം വ്യവസ്ഥയില്‍ ഇളവുണ്ടാകുമെന്ന് സൂചിപ്പിച്ച ബേബി രാഷ്ട്രീയ സാഹചര്യം നോക്കി അക്കാര്യം തീരുമാനിക്കുമെന്നും പറഞ്ഞു. കേരളത്തില്‍ സിപിഎമ്മിന് മൃദു ഹിന്ദുത്വമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമമുണ്ട്. ബിജെപിയെ ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ബേബി കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം പറഞ്ഞു.
ക
‘ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ എല്‍ഡിഎഫ് കൂട്ടായിട്ട് നയിക്കും. നേതാക്കന്മാരെല്ലാം അതിലുണ്ടാകും. എല്ലാ പാര്‍ട്ടിയുടെയും നേതാക്കള്‍ മുന്‍നിരയിലുണ്ടാകും. അവരെ നയിക്കാന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനായിരിക്കും’. ബേബി വ്യക്തമാക്കി.

