വാഷിംഗ്ടൺ: വെനസ്വേലയിൽ തടവിലാക്കപ്പെട്ട അമേരിക്കൻ പൗരന്മാരെ വിട്ടയച്ചെന്ന് റിപ്പോർട്ട്. വെനസ്വേലൻ പ്രസിഡൻ്റായിരുന്ന നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം പിടികൂടിയതിനെത്തുടർന്ന്, വെനസ്വേലയിലെ താൽക്കാലിക ഭരണകൂടം തടവിലായിരുന്ന അമേരിക്കൻ പൗരന്മാരെയാണ് മോചിപ്പിക്കാൻ തുടങ്ങിയിരിക്കുന്നത്. തടവിലായിരുന്ന നാല് അമേരിക്കക്കാരെ ഒരു സംഘമായും മറ്റൊരാളെ അതിനു തലേദിവസവും മോചിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.
മഡുറോയെ പിടികൂടിയതിന് ശേഷം സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി, വിദേശികളും അല്ലാത്തവരുമായ തടവുകാരെ മോചിപ്പിക്കുമെന്ന് വെനസ്വേലൻ നാഷണൽ അസംബ്ലി തലവൻ ജോർജ്ജ് റോഡ്രിഗസ് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി 400-ലധികം തടവുകാരെ മോചിപ്പിച്ചതായാണ് അധികൃതർ അവകാശപ്പെടുന്നത്.തടവിലായിരുന്ന അമേരിക്കക്കാരെ മോചിപ്പിച്ചത് ശരിയായ ദിശയിലുള്ള സുപ്രധാനമായ നടപടിയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സ്വാഗതം ചെയ്തു.
വെനിസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഭരണകൂടം തടവിലാക്കിയിരുന്ന അമേരിക്കക്കാരെയാണ് മോചിപ്പിച്ചത്. യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഈ നടപടിയെ സ്വാഗതം ചെയ്തു. “വെനിസ്വേലയിൽ തടവിലാക്കപ്പെട്ട അമേരിക്കക്കാരുടെ മോചനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഇടക്കാല അധികാരികളുടെ ശരിയായ ദിശയിലുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിത്,” സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ചൊവ്വാഴ്ച പറഞ്ഞു.വെനിസ്വേല “അവരുടെ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള പ്രക്രിയ വലിയ തോതിൽ ആരംഭിച്ചിരിക്കുന്നു” എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച പറഞ്ഞിരുന്നു.ഈ മോചനത്തിന് പകരമായി, അഴിമതിക്കേസിൽ യുഎസിൽ തടവിൽ കഴിഞ്ഞിരുന്ന മഡുറോയുടെ അടുത്ത സഹായി അലക്സ് സാബിനെ അമേരിക്ക വെനിസ്വേലയ്ക്ക് കൈമാറി.
വെനിസ്വേലയിൽ സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി അമേരിക്ക നടത്തുന്ന നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് ഈ തടവുകാരുടെ കൈമാറ്റം നടന്നത്.ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നിർണ്ണായകമായ ഒരു ചുവടുവയ്പ്പായി കണക്കാക്കപ്പെടുന്നു

