Sunday, January 11, 2026
HomeAmericaഅനധികൃത കുടിയേറ്റം, വിസ തട്ടിപ്പ്: കടുത്ത മുന്നറിയിപ്പുമായി ഇന്ത്യയിലെ യുഎസ് എംബസി

അനധികൃത കുടിയേറ്റം, വിസ തട്ടിപ്പ്: കടുത്ത മുന്നറിയിപ്പുമായി ഇന്ത്യയിലെ യുഎസ് എംബസി

ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാർക്കും വിസ തട്ടിപ്പ് നടത്തുന്നവർക്കുമെതിരെ കടുത്ത മുന്നറിയിപ്പുമായി ഇന്ത്യയിലെ യുഎസ് എംബസി. അമേരിക്കൻ നിയമങ്ങൾ ലംഘിക്കുന്നവർ ‘ശക്തമായ ക്രിമിനൽ ശിക്ഷകൾ’ നേരിടേണ്ടി വരുമെന്ന് 2025 ഡിസംബർ അവസാന വാരം പുറത്തിറക്കിയ അറിയിപ്പിൽ എംബസി വ്യക്തമാക്കി.അമേരിക്കയിൽ അനധികൃതമായി താമസിക്കുന്നവരോ വിസ തട്ടിപ്പ് നടത്തുന്നവരോ ആയ വ്യക്തികളെ കാത്തിരിക്കുന്നത് കടുത്ത നടപടിയാണെന്നും അനധികൃത കുടിയേറ്റം അവസാനിപ്പിക്കുന്നതിനും അതിർത്തികൾ സംരക്ഷിക്കുന്നതിനും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും എംബസി ഓർമ്മിപ്പിച്ചു.നിയമം ലംഘിക്കുന്നവർക്ക് ജയിൽവാസം, നാടുകടത്തൽ, ഭാവിയിൽ അമേരിക്കയിലേക്കുള്ള വിസയ്ക്ക് സ്ഥിരമായ വിലക്ക് എന്നിവ നേരിടേണ്ടി വരാം. കൂടാതെ, അനധികൃത കുടിയേറ്റത്തിന് സഹായിക്കുന്ന ട്രാവൽ ഏജൻസികൾക്കെതിരെയും യുഎസ് വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.” നിങ്ങൾ യുഎസ് നിയമം ലംഘിച്ചാൽ, നിങ്ങൾക്ക് കാര്യമായ ക്രിമിനൽ ശിക്ഷകൾ ലഭിക്കും. യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കുള്ള നിയമവിരുദ്ധ കുടിയേറ്റം അവസാനിപ്പിക്കാനും നമ്മുടെ രാജ്യത്തിന്റെ അതിർത്തികളെയും നമ്മുടെ പൗരന്മാരെയും സംരക്ഷിക്കാനും ട്രംപ് ഭരണകൂടം പ്രതിജ്ഞാബദ്ധമാണ്,” എംബസി എക്സിലെ പോസ്റ്റിൽ പറഞ്ഞു.

2026-ഓടെ ഇത്തരം നിയമലംഘകർക്കെതിരെയുള്ള പരിശോധനകളും നടപടികളും കൂടുതൽ ശക്തമാക്കാനാണ് അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ (DHS) തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments