വടക്കേ അമേരിക്കയ്ക്ക് പുറത്തെ ആദ്യത്തെ സിക്സ് ഫ്ലാഗ്സ് അമ്യൂസ്മെൻറ് പാർക്ക് റിയാദിൽ ബുധനാഴ്ച തുറക്കും. ലോക റെക്കോർഡുകൾ തകർത്ത റൈഡുകളാണ് ഈ പാർക്കിലുള്ളത്. നഗര പരിധിയിലെ തുവൈഖ് പർവതനിരകളുടെ പശ്ചാത്തലത്തിൽ ഒരുങ്ങൂന്ന ഖിദ്ദിയ വിനോദ നഗരത്തിെൻറ ഏറ്റവും കണ്ണായ ഭാഗത്ത് 3,20,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ പാർക്കിൽ 28 റൈഡുകളും മറ്റ് ആകർഷണങ്ങളുമുണ്ട്.
20 ലക്ഷത്തിലധികം സന്ദർശകർ
പാർക്കിൽ ആകെ പ്രതിദിനം 10,000 സന്ദർശകരെ സ്വീകരിക്കാനുള്ള ശേഷിയുണ്ട്. ആദ്യവർഷം 20 ലക്ഷത്തിലധികം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. 1,200-ലധികം ജീവനക്കാരാണ് പാർക്കിലുടനീളം പ്രവർത്തിക്കുന്നത്. ഇതിൽ ഭൂരിഭാഗവും സ്വദേശി യുവതിയുവാക്കളാണ്. പരിസ്ഥിതി സൗഹൃദപരമാണ് പാർക്കിെൻറ പ്രവർത്തനം. പാർക്കിലെ മാലിന്യത്തിെൻറ 80 ശതമാനത്തിലധികവും പുനരുപയോഗം ചെയ്യുന്നു.

