ക്രിസ്തുമസ് രാവുകള്‍ക്ക് സംഗീതം പകര്‍ന്ന് തുള്ളി തുള്ളിക്കളിക്കും താരം സംഗീത ആല്‍ബം. ഉണ്ണിയേശുവിന്റെ ജനനത്തെ അനുസ്മരിക്കുന്ന ഗാനത്തിന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫാദര്‍. വിപിന്‍, ഫാദര്‍ വിനില്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജെയിംസ് ആന്‍ഡ് ആനിയാണ് നിര്‍മാണം.
മാര്‍ട്ടിന്‍ പനയ്ക്കലാണ് സംഗീതം. സജി തയ്യിലാണ് ഗാനരചന. പ്രവാസിയായ സജി തയ്യില്‍ നിരവധി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റേതായി കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്‌നേഹവും സന്തോഷവും നിറയുന്ന വ്യത്യസ്ത ക്രിസ്തുമസ് ഗാനവുമായാണ് സജി ഇത്തവണ ആസ്വാകദരിലേക്ക് എത്തുന്നത്.
ഡിവൈന്‍ മ്യൂസിക്കാണ് ആസ്വാദകരിലേക്ക് ഈ ഗാനം എത്തിച്ചിരിക്കുന്നത്. വില്‍സണ്‍ കെ. എക്‌സാണ് ഓര്‍ക്കസ്‌ട്രേഷന്‍, റിഥം സന്ദീപും മിക്‌സിംഗ് ആന്‍ഡ് മാസ്റ്ററിംഗ് അനില്‍ അനുരാഗും നിര്‍വഹിച്ചിരിക്കുന്നു. മെല്‍വിന്‍ ജേക്കബാണ് സൗണ്ട് എന്‍ജിനിയര്‍, ക്യാമറ ബോബന്‍ ജോസ്, എഡിറ്റിംഗ് അരുണ്‍ ജെയിംസ്, ഡിസൈന്‍ ആറ്റം.

