Friday, January 9, 2026
HomeBreakingNewsശബരിമലയിൽ ഇന്ന് മണ്ഡലപൂജ

ശബരിമലയിൽ ഇന്ന് മണ്ഡലപൂജ

ശബരിമലയിൽ ഇന്ന് മണ്ഡല പൂജ. രാവിലെ 10.10 നും 11.30 നും ഇടയിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിലാണ് മണ്ഡലപൂജ നടക്കുക. മണ്ഡല കാലം 41 ദിവസം പൂർത്തികരിക്കുമ്പോഴാണ് ശബരിമലയിൽ ഈ വിശേഷാൽ പൂജ. മണ്ഡല പൂജ പ്രമാണിച്ച് ഇന്ന് നെയ്യഭിഷേകം 9.30 വരെ മാത്രമേ ഉണ്ടാകു.

മണ്ഡലപൂജയുടെ ഭാഗമായി സന്നിധാനത്തേക്ക് ഭക്തരെ കടത്തി വിടുന്നതിനും നിയന്ത്രണമുണ്ട്. 30,000 പേർക്ക് മാത്രമാണ് വെർച്ചൽ ക്യൂവഴി ദർശനം. സ്പോട് ബുക്കിഗ് 2000 മാത്രം. മണ്ഡല പൂജ പൂർത്തിയാക്കി രാത്രി ഹരിവരാസനം പാടി നടയടച്ചാൽ പിന്നെ, മകരവിളക്ക് തീർത്ഥനത്തിന് തുടക്കം കുറിച്ച് 30 ന് മകര വിളക് ദിവസം വൈകിട്ടാകും നടതുറക്കുക.ജനുവരി 14 നാണ് മകരവിളക്ക്.

ഇന്നലെയാണ് മണ്ഡല പൂജയോടനുബന്ധിച്ച് ശബരിമലയിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി എത്തിച്ചത്. കൊടിമരച്ചുവട്ടിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാറിന്റെ നേതൃത്വത്തിൽ തങ്കയങ്കി പേടകം സ്വീകരിച്ചു. തുടർന്ന് സോപാനത്തിൽ തന്ത്രിയും മേൽശാന്തിയും ചേർന്ന്ഏറ്റുവാങ്ങി ശ്രീകോവിലിലെത്തിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments