Saturday, January 10, 2026
HomeNewsപാലാ നഗരസഭയിൽ യുഡിഎഫ് പിന്തുണയോടെയാണു സ്വതന്ത്ര അംഗം ദിയ ബിനു പുളിക്കക്കണ്ടം ചെയർപഴ്സൻ

പാലാ നഗരസഭയിൽ യുഡിഎഫ് പിന്തുണയോടെയാണു സ്വതന്ത്ര അംഗം ദിയ ബിനു പുളിക്കക്കണ്ടം ചെയർപഴ്സൻ

കോട്ടയം : പാലാ നഗരസഭയിൽ ദിയ ബിനു പുളിക്കക്കണ്ടം അധ്യക്ഷ. 26 അംഗ കൗൺസിലിൽ 12ന് എതിരെ 14 വോട്ടുനേടിയാണ് ദിയ ചെയർപഴ്സനായത്. യുഡിഎഫ് പിന്തുണയോടെയാണു സ്വതന്ത്ര അംഗം ദിയ ചെയർപഴ്സൻ സ്ഥാനത്ത് എത്തുന്നത്. 21 കാരിയായ ദിയ രാജ്യത്തെ തന്നെ പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷരിൽ ഒരാളാണ്. നഗരസഭ കൗൺസിലർ ബിനു പുളിക്കക്കണ്ടത്തിന്റെ മകളാണ്.

കന്നി മത്സരത്തിനിറങ്ങിയ ദിയ മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് ബിഎ പഠനശേഷം എംബിഎ പഠനത്തിനുള്ള ഒരുക്കത്തിലാണ്. പാലാ നഗരസഭയിൽ ബിനു പുളിക്കകണ്ടം, ബിനുവിന്റെ സഹോദരൻ ബിജു പുളിക്കകണ്ടം, ബിനുവിന്റെ മകൾ ദിയ എന്നിവരാണ് സ്വതന്ത്രരായി വിജയിച്ചത്. പാലാ നഗരസഭയിലെ 13, 14, 15 വാർഡുകളിലാണ് ഇവർ മത്സരിച്ച് ജയിച്ചത്.

20 വർഷമായി കൗൺസിലറായ ബിനു ഒരു തവണ ബിജെപി സ്ഥാനാർഥിയായും ഒരു തവണ സിപിഎം സ്ഥാനാർഥിയായും 2 തവണ സ്വതന്ത്രനായും ജയിച്ചു. ഇപ്പോഴത്തെ നഗരസഭയിൽ സിപിഎം ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച ഏകയാളായിരുന്നു ബിനു. കേരള കോൺഗ്രസ്(എം)മായുള്ള തർക്കങ്ങൾക്കൊടുവിൽ ബിനുവിനെ സിപിഎം പുറത്താക്കിയിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പം സജീവമായി പ്രവർത്തിച്ചയാളാണ് ബിജു. 40 വർഷം കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി.വി. സുകുമാരൻ നായർ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും.

കേരള കോൺഗ്രസുമായുള്ള തർക്കത്തെ തുടർന്ന് കഴിഞ്ഞ നഗരസഭ കൗൺസിലിൽ കറുപ്പ് വസ്ത്രം ധരിച്ചു വന്നു വിവാദങ്ങൾ സൃഷ്ടിച്ചയാളാണ് ബിനു. പാലാ നഗരസഭയിൽ കേരള കോൺഗ്രസ് (എം) പ്രതിപക്ഷത്ത് ഇരിക്കുന്നതും ചരിത്രമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments