Tuesday, January 6, 2026
HomeNewsഅത്യാധുനിക ദീര്‍ഘദൂര മിസൈല്‍ പരീക്ഷിച്ച് ദക്ഷിണ കൊറിയ

അത്യാധുനിക ദീര്‍ഘദൂര മിസൈല്‍ പരീക്ഷിച്ച് ദക്ഷിണ കൊറിയ

ആകാശലക്ഷ്യങ്ങള്‍ ഭേദിക്കാവുന്ന അത്യാധുനിക ദീര്‍ഘദൂര മിസൈല്‍ പരീക്ഷിച്ച് ദക്ഷിണ കൊറിയ. കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്‍റെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം. 200 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങള്‍ വിജയകരമായി തകര്‍ത്തെന്ന് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ തീരത്തായിരുന്നു പരീക്ഷണം. തന്ത്രപരമായ സാങ്കേതികവിദ്യകളുടെ കാര്യക്ഷമത പരിശോധിക്കുന്നതിന്‍റെ ഭാഗമായിരുന്നു കിമ്മിന്‍റെ സാന്നിധ്യമെന്നും കെ.സി.എന്‍.എ റിപ്പോര്‍ട്ടില്‍ പറയുന്നു. 

മിസൈല്‍ പരീക്ഷണത്തിനുപുറമേ ഉത്തരകൊറിയ നിര്‍മിക്കുന്ന ആണവ അന്തര്‍വാഹിനിയുടെ നിര്‍മാണപുരോഗതിയും കിം നേരിട്ട് വിലയിരുത്തി. 8700 ടണ്‍ ഭാരമുള്ള അന്തര്‍വാഹിനിയില്‍ നിന്ന് ആകാശത്തേക്ക് മിസൈലുകള്‍ തൊടുക്കാന്‍ കഴിയും. ഉത്തരകൊറിയന്‍ നാവികസേനയുടെ ആധുനീകരണത്തിന്‍റെ ഭാഗമാണ് അന്തര്‍വാഹിനി നിര്‍മാണം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments