ഫൊക്കാന ഇന്റർനാഷണൽ കൺവെൻഷൻ ഓഗസ്റ്റ് 6,7, 8 , 9 തീയതികളിൽ പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ടിൽ സംഘടിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ആൻഡ് ഔട്ട് ഡോർ വാട്ടർ പാർക്കാണ് കാലാഹാരി റിസോർട്ട് . പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹിതമായ പോക്കനോസ് മൗണ്ടൻസിലാണ് ഈ റിസോർട്ട്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഡ്രൈവബിൾ ഡിസ്റ്റൻസ് ആണ് എന്നത് ഏവരെയും പ്രിയങ്കരമാക്കുന്നു.
ഫൈവ് സ്റ്റാർ റീസർട്ടിലെ താമസം , ഭക്ഷണം , വാട്ടർ പാർക് എൻട്രി,മാസ്‌മറിസ് പ്രോഗ്രാംസ്, സ്റ്റേജ് ഷോ . അവാർഡ് നൈറ്റ് , ഗ്രാൻ ഫിനാലെ ഓഫ് യൂവജനോത്സവം തുടങ്ങിയ അനേകം പ്രോഗ്രാമുകൾ ഉൾപ്പെടെ അതിശയിപ്പിക്കുന്ന കലാപരിപാടികൾ ഏവരെയും ഈ കൺവെൻഷൻ സ്വീകാര്യമാക്കുന്നത്.
രജിസ്‌ട്രേഷൻ രണ്ടു പേർക്ക് $1200 ഉം ,നാലു പേർ അടങ്ങുന്ന ഫാമിലിക്ക് (അച്ഛനമ്മമാർ രണ്ടു കുട്ടികൾ )$ 1500 .00 ഡോളർ ആണ്. നാലായിരം ഡോളർ ചെലവുള്ള ഫാമിലി രെജിസ്ട്രേഷൻ ആണ് ആയിരത്തി അഞ്ഞുറു ഡോളറിന് നൽകുന്നത്. കലഹരിയിലെ ഓഗസ്റ്റിലെ ബേസിക് റൂം റേറ്റ് 690 മുതൽ 755 വരെ ആണ് അതിൽ ഫുഡ് ഉൾപ്പെടുന്നില്ല.
2025 ഡിസംബർ 31 വരെ മാത്രമേ ഈ റേറ്റിൽ രെജിസ്ട്രേഷൻ റേറ്റ് നൽകുകയുള്ളൂ.. അതിന് ശേഷം പുതിയ റേറ്റ് ആയിരിക്കും. താഴെകാണുന്ന ലിങ്കിൽ കൂടെയോ അല്ലെങ്കിൽ fokanaonline.org എന്ന വെബ്‌സൈറ്റിൽ നിന്നോ രജിസ്റ്റർ ചെയ്യാം.

