ന്യൂഡൽഹി: സർവീസ് മുടക്കത്തിൽ ഇൻഡിഗോക്കെതിരെ നടപടി കർശനമാക്കി ഡി.ജി.സി.എ. തിങ്കളാഴ്ച വിമാനസർവീസുകൾ ഇൻഡിഗോ പുനഃരാരംഭിച്ചുവെങ്കിലും പ്രതിസന്ധിക്ക് കാരണക്കാരായവർക്കെതിരായ നടപടി ഇപ്പോഴും തുടരുകയാണ്. കപനനിയുടെ നാല് ഫ്ലൈറ്റ് ഓപ്പറേഷൻ ഇൻസ്പെക്ടർമാരെ ഡി.ജി.സി.എ പുറത്താക്കി. ഋഷി രാജ് ചാറ്റർജി, സീമ ജാമാനി, അനിൽ കുമാർ, പ്രിയം കൗശിക് എന്നിവരെയാണ് ഡി.ജി.സി.എ പുറത്താക്കിയത്. നിലവിൽ 2300 വിമാനങ്ങളാണ് ഇൻഡിഗോ ഓപ്പറേറ്റ് ചെയ്യുന്നത്. ഇതിൽ 10 ശതമാനം സർവീസുകൾ റദ്ദാക്കാൻ ഇൻഡിഗോക്ക് ഡി.ജി.സി.എ നിർദേശം നൽകിയിരുന്നു.

