Thursday, December 11, 2025
HomeAmericaകെ.എച്ച്.എൻ.എ ഡാളസ് റീജിയണൽ വൈസ് പ്രസിഡന്റായി രേഷ്മ രഞ്ജൻ ചുമതലയേറ്റു

കെ.എച്ച്.എൻ.എ ഡാളസ് റീജിയണൽ വൈസ് പ്രസിഡന്റായി രേഷ്മ രഞ്ജൻ ചുമതലയേറ്റു

കെ.എച്ച്.എൻ.എ ന്യൂസ് മീഡിയ

ഡാളസ് (ടെക്സസ്): കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ) യുടെ ഡാളസ് റീജിയണൽ വൈസ് പ്രസിഡന്റായി (RVP) പാലക്കാട് സ്വദേശിനിയായ ശ്രീമതി രേഷ്മ രഞ്ജൻ നിയമിതയായി. നിലവിൽ ഡാളസിനടുത്തുള്ള ഫേറ്റിൽ താമസിക്കുന്ന രേഷ്മ, സേവനപരതയും ക്രിയാത്മകതയും കൊണ്ട് അമേരിക്കയിലെ മലയാളി സമൂഹത്തിൽ ശ്രദ്ധേയമായ വ്യക്തിത്വമാണ്.

ഡാളസ് മലയാളി അസോസിയേഷനിലെ (DMA) സജീവ സാന്നിധ്യമാണ് രേഷ്മ രഞ്ജൻ. ഒരു വർഷത്തിനുള്ളിൽ തന്നെ റീജിയൻ ഉദ്ഘാടനം, മനോരമ ഹോർട്ടൂസ് ഔട്ട്‌റീച്ച്, ബാഡ്മിന്റൺ ടൂർണമെന്റ്, ഓണം ആഘോഷങ്ങൾ എന്നിവയുടെ വിജയത്തിന് പിന്നിൽ രേഷ്മയുടെ പങ്ക് വളരെ വലുതായിരുന്നു. ഫോമായുടെ വിമൻസ് ഫോറം സെക്രട്ടറിയായി (2022-2024) പ്രവർത്തിച്ച കാലയളവിൽ കാൻസർ സ്ക്രീനിംഗ്, വിദ്യാ വാഹിനി സ്കോളർഷിപ്പ് പ്രോഗ്രാം തുടങ്ങിയ ശ്രദ്ധേയമായ പദ്ധതികൾക്ക് അവർ നേതൃത്വം നൽകി. കേരള അസോസിയേഷൻ ഓഫ് കൊളറാഡോയുടെ (KAOC) ലിറ്ററേച്ചർ സെക്രട്ടറിയായും യുവയുടെ  സെക്രട്ടറിയായും (2019–2021) അവർ പ്രവർത്തിച്ചിട്ടുണ്ട്.

ഒരു എഴുത്തുകാരിയും പ്രഭാഷണ കലയുടെ പ്രചാരകയുമായ രേഷ്മ, കെ.എച്ച്.എൻ.എയുടെ പുതിയ യുവജന സംരംഭമായ “കഥാ വാക് ചാതുര്യം – ദി ആർട്ട് ഓഫ് എലക്വന്റ് സ്പീക്കിംഗ്” എന്ന പദ്ധതിക്ക് നേതൃത്വം നൽകും. കഥാകഥനത്തിലൂടെ യുവജനങ്ങളുടെ ആത്മവിശ്വാസം, ക്രിയാത്മകത, സംസാര വൈദഗ്ദ്ധ്യം എന്നിവ വികസിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഡാളസിലെ അർക്ക എനർജിയിൽ വെയർഹൗസ് മാനേജരായി സേവനമനുഷ്ഠിക്കുന്ന രേഷ്മ, 13 ഇംഗ്ലീഷ് പുസ്തകങ്ങൾ രചിച്ചിട്ടുള്ള ഒരു എഴുത്തുകാരി കൂടിയാണ്.

രേഷ്മ രഞ്ജൻ കൃഷ്ണ രഞ്ജൻ്റെയും രതി രഞ്ജൻ്റെയും മകളാണ്. ഐ.ടി. പ്രൊഫഷണലായ ജയൻ കോടിയത്ത് മനോൾ ആണ് ഭർത്താവ്. നന്ദ, വേദ എന്നിവരാണ് മക്കൾ.

“വിവിധ സംഘടനകളിലെ ദീർഘകാല പ്രവർത്തന പരിചയവും, യുവജന ശാക്തീകരണത്തിലും സാമൂഹിക സേവനത്തിലുമുള്ള ശ്രീമതി രേഷ്മ രഞ്ജൻ്റെ അചഞ്ചലമായ പ്രതിബദ്ധതയും കെ.എച്ച്.എൻ.എയ്ക്ക് വലിയ മുതൽക്കൂട്ടാകും. ഡാളസ് മേഖലയിലെ കെ.എച്ച്.എൻ.എയുടെ പ്രവർത്തനങ്ങൾക്ക് രേഷ്മയുടെ നേതൃത്വം നിർണായകമാകും,” കെ.എച്ച്.എൻ.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.

ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റീ ബോർഡ് എന്നിവരും ശ്രീമതി രേഷ്മ രഞ്ജന് ആശംസകൾ നേർന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments