ജപ്പാനിലെ ഹൊക്കൈഡോയ്ക്ക് സമീപം 7.5 തീവ്രതയിൽ പ്രകമ്പനം രേഖപ്പെടുത്തിയതിന് പിന്നാലെ മറ്റൊരു അപൂർവ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. വൈകാതെ തന്നെ ‘മെഗാക്വേക്ക് (വൻ ഭൂകമ്പം)’ സംഭവിക്കുമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസിയായ ജെഎംഎ പറയുന്നു. നിലവിലെ ഭൂകമ്പത്തിൽ ചെറിയ നാശനഷ്ടങ്ങളും 34 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
പരിമിതമായ ആഘാതങ്ങളാണ് ഉണ്ടാക്കിയതെങ്കിലും ഈ ഭൂകമ്പം മറ്റൊരു വലിയ ഭൂകമ്പത്തിനുള്ള സാധ്യത വർധിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇതൊരു മുന്നറിയിപ്പാണ്, പ്രവചനമല്ല. ഒരു ശതമാനം മാത്രം സാധ്യതയുള്ള ഒന്നാണെന്നും കാലാവസ്ഥാ ഏജന്‍സി വ്യക്തമാക്കുന്നു.

