Monday, December 8, 2025
HomeNewsപത്താം തീയതിയോടെ വിമാന സര്‍വീസുകള്‍ സാധാരണനിലയിലേക്ക് എന്ന് ഇന്‍ഡിഗോ

പത്താം തീയതിയോടെ വിമാന സര്‍വീസുകള്‍ സാധാരണനിലയിലേക്ക് എന്ന് ഇന്‍ഡിഗോ

ന്യൂഡല്‍ഹി: ഒരാഴ്ചയോളം നീണ്ട പ്രതിസന്ധികള്‍ക്കുശേഷം ഇന്‍ഡിഗോ വിമാനസര്‍വീസുകള്‍ സാധാരണനിലയിലേക്ക്. തങ്ങളുടെ വിമാനസര്‍വീസുകളില്‍ ഭൂരിഭാഗവും പുനഃസ്ഥാപിച്ചതായും ഞായറാഴ്ച 1650-ലേറെ വിമാനസര്‍വീസുകള്‍ നടത്തുമെന്നും ഇന്‍ഡിഗോ അറിയിച്ചു. കഴിഞ്ഞദിവസം 1500-ലേറെ സര്‍വീസുകള്‍ നടത്തി. ഡിസംബര്‍ പത്താം തീയതിയോടെ പൂര്‍ണമായും സര്‍വീസുകള്‍ സാധാരണനിലയിലാകുമെന്നാണ് പ്രതീക്ഷയെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.

വെള്ളിയാഴ്ച 706 വിമാനസര്‍വീസുകള്‍ മാത്രമാണ് ഇന്‍ഡിഗോയ്ക്ക് നടത്താനായത്. ശനിയാഴ്ച ഇത് 1565 ആയി. ഞായറാഴ്ച 1650 ഓളം സര്‍വീസുകള്‍ നടത്താനാകുമെന്നാണ് ഇന്‍ഡിഗോയുടെ അവകാശവാദം. ദിവസവും ഏകദേശം 2300 വിമാനസര്‍വീസുകളാണ് ഇന്‍ഡിഗോയ്ക്കുള്ളത്.

ഇന്‍ഡിഗോയുടെ ‘ഓണ്‍ടൈം പെര്‍ഫോമന്‍സ്’ ഇന്ന് 75 ശതമാനമാണെന്നും കമ്പനി പറഞ്ഞു. കഴിഞ്ഞദിവസം ഇത് 30 ശതമാനമായിരുന്നു. ഡിസംബര്‍ 15 വരെയുള്ള എല്ലാ ബുക്കിങ്ങുകളും റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യുകയാണെങ്കില്‍ പൂര്‍ണമായ ഇളവ് നല്‍കുമെന്നും കമ്പനി അറിയിച്ചു. റീഫണ്ട് നടപടികളും ബാഗേജ് തിരികെനല്‍കാനുള്ള പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനായി 24 മണിക്കൂറും ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞദിവസങ്ങളില്‍ നിരവധി വിമാനസര്‍വീസുകള്‍ മുടങ്ങിയ സംഭവത്തില്‍ ഇന്‍ഡിഗോ ഇതുവരെ 610 കോടി രൂപയുടെ റീഫണ്ട് നല്‍കിയതായി കേന്ദ്ര വ്യോമയാന മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments