Monday, December 23, 2024
HomeBreakingNewsബുർക്കിന ഫാസോയിൽ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 600 പേർ, ആക്രമണം നടത്തിയത് അൽ ഖ്വയ്ദയുമായ ബന്ധമുള്ള...

ബുർക്കിന ഫാസോയിൽ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 600 പേർ, ആക്രമണം നടത്തിയത് അൽ ഖ്വയ്ദയുമായ ബന്ധമുള്ള JNIM

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലെ ഒരു പട്ടണത്തിൽ അൽ ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 600 പേർ കൊല്ലപ്പെട്ടത്തായി റിപ്പോർട്ട്. കഴിഞ്ഞ ഓഗസ്റ്റ് 24നു നടന്ന ആക്രമണത്തിലാണ് ഇത്രയധികം പേർ മരിച്ചതെന്ന് ഫ്രഞ്ച് ഗവൺമെൻ്റിൻ്റെ ഔദ്യോഗിക സുരക്ഷാ സംഘം അറിയിച്ചു. യുഎൻ റിപ്പോർട്ട് പ്രകാരം 200 പേർ കൊല്ലപ്പെട്ടു എന്നായിരുന്നു അന്ന് പുറത്തു വന്ന വിവരം. സമീപ ദശകങ്ങളിൽ ആഫ്രിക്കയിൽ നടന്ന ഏറ്റവും മാരകമായ ആക്രമണമാണിത്. ബാർസലോഗോ എന്ന വിദൂര പട്ടണത്തിലാണ് ആക്രമണം നടന്നത്.

അൽ ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദികൾ മണിക്കൂറുകൾക്കുള്ളിൽ 600 പേരെ വെടിവച്ചു കൊന്നു, ബാർസലോഗോ പട്ടണത്തെ പ്രതിരോധിക്കാൻ കിടങ്ങുകൾ കുഴിക്കുകയായിരുന്ന ഗ്രാമീണരെ മോട്ടോർ ബൈക്കുകളിലെത്തിയ തീവ്രവാദികൾ മെഷീൻ ഗൺ ഉപയോഗിച്ച് തുരെ തുരെ വെടിവച്ചു വീഴ്ത്തുകയായിരുന്നു.അൽ ഖ്വയ്ദയുമായ ബന്ധമുള്ള, മാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജമാഅത്ത് നുസ്രത്ത് അൽ ഇസ്‌ലാം വാൽ മുസ്‌ലിമിൻ്റെ (JNIM) തീവ്രവാദികളാണ് ഈ കൂട്ടക്കൊല ചെയ്തത്. സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരിൽ അധികവും.

ഇവർ ആക്രമിക്കുന്ന വിഡിയോ JNIM തന്നെ പുറത്തുവിട്ടിട്ടുണ്ട്. ചുവന്ന മണ്ണിലേക്ക് ചോരപ്പുഴയിൽ കുഴഞ്ഞ് കിടക്കുന്ന ഗ്രാമീണരുടെ കാഴ്ച അതി ദയനീയമാണ്.അമേരിക്കയും ഫ്രഞ്ച് സൈന്യവും നേതൃത്വം നൽകുന്ന സുരക്ഷാ പദ്ധതികൾ ആഫ്രിക്കയിലെ വർദ്ധിച്ചുവരുന്ന നിയമവിരുദ്ധമായ ജിഹാദി ഗ്രൂപ്പുകളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ട്. മാലി, ബുർക്കിന ഫാസോ, നൈജർ എന്നിവിടങ്ങളിലെ തുടർച്ചയായ അട്ടിമറികളെ തുടർന്നാണ് ഫ്രഞ്ച്, അമേരിക്കൻ സേനകൾ അവിടേക്ക് എത്തിയത്.

ബുർക്കിന ഫാസോയിൽ സുരക്ഷാ സാഹചര്യത്തിൽ വളരെ കാര്യമായ തകർച്ച സംഭവിച്ചതായി ഫ്രഞ്ച് ഉദ്യോഗസ്ഥൻ സിഎൻഎന്നിനോട് പറഞ്ഞു. അവിടെ സുരക്ഷാ സേന ഇത്തരം തീവ്രവാദ ഗ്രൂപ്പുകളെ നേരിടാൻ പര്യാപ്തമല്ല. അതിനാൽ സായുധ-ഭീകര ഗ്രൂപ്പുകളുടെ പ്രവർത്തന സ്വാതന്ത്ര്യം വർദ്ധിപ്പിക്കുന്നു. ബർസലോഗോയിലെ ആക്രമണത്തിന് 15 ദിവസം മുമ്പ്, തവോരി ഗ്രാമത്തിൽ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണംത്തിൽ 150 ൽ കുറയാത്ത സൈനികർ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.സെപ്തംബർ 17 ന്, മാലിയുടെ തലസ്ഥാനമായ ബമാകോയിൽ, ജെഎൻഐഎം ആക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments