ന്യൂഡൽഹി : പതിനായിരകണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ രാജ്യവ്യാപകമായി അവതാളത്തില്‍. വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കുന്നതില്‍ പ്രതിസന്ധി ഉടന്‍ തീര്‍ക്കാനാകാത്തതിൽ നിസ്സഹായത പ്രകടിപ്പിച്ച് ഇന്‍ഡിഗോ. സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും സാധാരണ നിലയിലാകാന്‍ ഫെബ്രുവരി 10 വരെ സമയമെടുത്തേക്കാം എന്നാണ് ഇന്‍ഡിഗോ അറിയിച്ചത്.
യാത്രക്കാരോട് വാക്കു പാലിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്ന് ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സ് പ്രതികരിച്ചു. തുടര്‍ച്ചയായി നാലാം ദിവസമാണ് വിമാന സര്‍വീസുകള്‍ തടസ്സപ്പെടുന്നത്. പൈലറ്റുമാരില്ലാത്തതും സാങ്കേതിക പ്രശ്‌നങ്ങളും അടക്കം നിരവധി ഘടകങ്ങള്‍ പ്രതിസന്ധിക്ക് കാരണമാണെന്നാണ് വിമാന കമ്പനിയുടെ വിശദീകണം.
സംഭവത്തില്‍ ഡിജിസിഎ അന്വേഷണം തുടങ്ങി. ജീവനക്കാര്‍ക്ക് അനുകൂലമായ നിയമങ്ങളില്‍ ഇളവ് നേടാനുള്ള വിമാന കമ്പനികളുടെ സമ്മര്‍ദ തന്ത്രമാണോ ഇതെന്ന് പരിശോധിക്കണമെന്ന് പൈലറ്റുമാരുടെ സംഘടന ആവശ്യപ്പെട്ടു.

