Friday, December 5, 2025
HomeAmericaവാഷിംഗ്ടൺ ഡി.സിയിലെ ശിവഗിരി ഫൗണ്ടേഷൻ പ്രാർത്ഥനാ സമ്മേളനം ഭക്തിസാന്ദ്രമായി

വാഷിംഗ്ടൺ ഡി.സിയിലെ ശിവഗിരി ഫൗണ്ടേഷൻ പ്രാർത്ഥനാ സമ്മേളനം ഭക്തിസാന്ദ്രമായി

ഡോ. മധു നമ്പ്യാർ

ലോറൽ, മെരിലാൻഡ്:
വാഷിംഗ്ടൺ ഡി.സിയിലെ ശിവഗിരി ഫൗണ്ടേഷൻ (SFWDC) വർഷാവസാനത്തോടനുബന്ധിച്ച് പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചു. ലോറലിലെ 7706 കിൽറ്റിപ്പർ കോർട്ടിൽ സംഘടിപ്പിച്ചു. രാവിലെ 11 മുതൽ വൈകുന്നേരം 3 വരെ നീണ്ടുനിന്നു. പ്രാർത്ഥനയിൽ നിരവധി ഭക്തജനങ്ങൾ, കുടുംബങ്ങൾ, സമൂഹത്തിലെ പ്രമുഖർ എന്നിവർ പങ്കുചേർന്നു.

ഭദ്രദീപം കൊളുത്തിയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് 2026–27 കാലയളവിലെ പുതിയ കമ്മിറ്റി അംഗങ്ങളെ ഔപചാരികമായി സ്വാഗതം ചെയ്യുന്ന ചടങ്ങും നടന്നു. ശിവഗിരി ഫൗണ്ടേഷന്റെ സേവന-നേതൃത്വ പാരമ്പര്യം തുടർച്ചയായി നി നിലനിർത്തുന്നതിന്റെ പ്രതീകമായിരുന്നു ഈ കൂട്ടായ്മ.

പരിപാടിയുടെ പ്രധാന ആകർഷണമായ “ഭക്തി ഗാനസുധ” എന്ന ഡി.സി. രാഗയുടെ ഭക്തിഗാനമേള അരങ്ങേറി. ഗുരുദേവനോടും, അയ്യപ്പസ്വാമിയോടും, ഗണപതി ഭഗവാനോടുമുള്ള സമർപ്പണഭാവത്തോടെ അവതരിപ്പിച്ച ഗാനങ്ങൾ ഭക്തി സാന്ദ്രമായി.

സംഘടനയും, ഡി.സി. രാഗയും ചേർന്ന് അവതരിപ്പിച്ച ഏകദേശം 20 ഭക്തിഗാനങ്ങൾ ഉൾക്കൊള്ളുന്ന പ്രാർത്ഥനാപരിപാടി ഏറെ ശ്രദ്ധേയമായിരുന്നു. SFWDC ടീം ദൈവദശകം, അനുകമ്പാ ദശകം, പിണ്ഡ നന്ദി, ഗദ്യ പ്രാർത്ഥന എന്നിവ നയിക്കുമ്പോൾ, ഡി.സി. രാഗയുടെ ഗായകൻ രാകേഷ് ഒരേ ഒരു ലക്ഷ്യം, ശബരിമലയിൽ തങ്ക സൂര്യോദയം, മകരസംക്രാന്തി സന്ധ്യയിൽ, ഗുരുദേവ ഗുരുദേവ, നാരായണ മൂർത്തേ എന്നിവ ഉൾപ്പെടെയുള്ള അയ്യപ്പ-ഗുരു ഭക്തിഗാനങ്ങൾ അവതരിപ്പിച്ചു.

“ഒരുജാതി, ഒരുമതം, ഒരുദൈവം” എന്ന ശ്രീനാരായണ ഗു ഗുരുദേവന്റെ സർവമാനവ സന്ദേശം വിളിച്ചോതുന്ന ഈ ഭക്തി സംഗമത്തിൽ, അനേകം അംഗങ്ങൾ പങ്കെടുത്തു.
സമ്മേളനത്തിൻ്റെ സംസാരിച്ച SFWDC പ്രസിഡൻറ് അജയകുമാർ കേശവന്‍, തൻ്റെ രണ്ട് വർഷത്തെ സേവനകാലത്തെ കുറിച്ച് സംസാരിച്ചു. കമ്മിറ്റി അംഗങ്ങളുടെ സമർപ്പണവും ഐക്യവും ആണ് കഴിഞ്ഞ രണ്ടു വർഷങ്ങളിലെ വളർച്ചയുടെ അടിസ്ഥാനം. നിലവിലെ എല്ലാ ഓഫീസ് ബെയറുകൾക്കും ഹൃദയപൂർവ്വം നന്ദി അറിയിക്കുകയും ചെയ്തു. പുതിയ നേതൃ ടീമിനെ സ്വാഗതം ചെയ്‌തു. ഉത്തരവാദിത്തത്തോടെയും വ്യക്തതയോടെയും സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്നുറപ്പുണ്ട് എന്നും കൂട്ടിച്ചേർത്തു. കൂടാതെ ഫൗണ്ടേഷന്റെ ആത്മീയ, സാംസ്കാരിക, സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ തുടർന്നും ശക്തമായി പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകി.

സംഗമം ഭക്തിപൂർണ്ണ പരിപാടിയായിരുന്നതുപോലെ, മലയാളി സമൂഹത്തെ ഏകോപിപ്പിക്കുന്ന ഒരു സൗഹൃദ സദസുമായിരുന്നു. നന്ദിപ്രസംഗം, ആശംസകൾ, ഉച്ചഭക്ഷണം എന്നിവയോടെ സംഗമം സമാപിച്ചപ്പോൾ, ഫൗണ്ടേഷന്റെ പുതുവർഷ പ്രവർത്തനങ്ങൾക്കായി എല്ലാവിധ പിന്തുണയും പങ്കെടുത്തവർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments