ന്യൂഡല്‍ഹി: മുക്കാല്‍ മണിക്കൂറോളം സോഫ്റ്റ്വെയര്‍ തകരാറിലായെന്നും തുടര്‍ന്നാണ് ഇത് തിരിച്ചറിഞ്ഞ് നടപടികള്‍ സ്വീകരിച്ചതെന്നും അറിയിച്ച് എയർ ഇന്ത്യ. ചെക്ക് ഇന്‍ സംവിധാനത്തെയാണ് തകരാറുകള്‍ ബാധിച്ചതെന്നും ഇത് പരിഹരിച്ചെന്നും വിമാന ഗതാഗതം പൂര്‍വസ്ഥിതിയിലാക്കിയെന്നും എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ടെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ചെക്ക് ഇന്‍ സംവിധാനത്തിലുണ്ടായ തകരാര്‍ ഒട്ടേറെ വിമാനത്താവളങ്ങളെ ബാധിച്ചിരുന്നു. ഇന്‍ഡിഗോ ഉള്‍പ്പെടെയുള്ള വിമാനങ്ങളും വൈകിയിരുന്നു. ബുക്കിങ്ങും റിസര്‍വേഷനും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ എയര്‍ലൈനുകള്‍ ഉപയോഗിച്ചിരുന്ന അമാഡിയുസ് സോഫ്റ്റ്വെയറിലാണ് തകരാറുണ്ടായത്.
‘തേഡ് പാര്‍ട്ടി സംവിധാനം പൂര്‍ണമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലെയും ചെക്ക് ഇന്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ ഞങ്ങളുടെ വിമാനങ്ങളും മുന്‍ നിശ്ചയിച്ച പ്രകാരം സര്‍വീസ് നടത്തുന്നുണ്ട്.എയര്‍ ഇന്ത്യ എക്‌സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു,

