ബെംഗളൂരുവിലെ ഇസ്രോയുടെ ഹ്യുമൺ സ്പേസ് ഫ്ലൈറ്റ് സെന്ററിലേക്ക് (HSFC) ഉദ്യോഗാർത്ഥികളുടെ അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ISROയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം. ഒക്ടോബർ ഒമ്പതാണ് അവസാന തീയതി. ഇസ്രോയുടെ വെബ് പോർട്ടലിലെ Current Opportunities എന്ന വിഭാഗത്തിലാണ് അപേക്ഷിക്കാനുള്ള ഓപ്ഷനുള്ളത്.
ഏവിയേഷൻ മെഡിസിൻ, സ്പോർട്സ് മെഡിസിൻ, മെഡിക്കൽ ഓഫീസർ, സ്ട്രക്ചറൽ ഡിസൈൻ, ഇൻസ്ട്രുമെന്റൽ എൻജിനീയറിംഗ്, റിലയബിലിറ്റി എൻജിനീയറിംഗ്, ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ മാനേജ്മെന്റ് എന്ന തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
മെഡിക്കൽ ചുമതലകളിലേക്ക് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് MBBS സെക്കൻഡ്-ക്ലാസ് ഡിഗ്രി ഉണ്ടായിരിക്കണം. പ്രൊസസിംഗ് ഫീ ഇനത്തിൽ 750 രൂപ എല്ലാ ഉദ്യോഗാർത്ഥികളും അടയ്‌ക്കേണ്ടതാണ്. എഴുത്തുപരീക്ഷയ്‌ക്ക് ക്ഷണിക്കപ്പെടുന്നവർക്ക് ഈ ഫീസ് മടക്കിനൽകും. സ്ത്രീകൾക്കും SC/ST, PwBD, വിഭാഗത്തിലുള്ളവർക്കും വിമുക്തഭടന്മാർക്കും ഫീസ് നൽകേണ്ടതില്ല. കൂടുതൽ വിശദാംശങ്ങളറിയാൻ ഇസ്രോയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.