ലണ്ടൻ : യുകെ വിട്ടുപോകുന്നവരിൽ മുൻനിരയിൽ ഇന്ത്യക്കാരായ വിദ്യാർത്ഥികളും തൊഴിലാളികളുമാണെന്ന് ഓഫിസ് ഫോര്‍ നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ (ഒഎന്‍എസ്) റിപ്പോര്‍ട്ട്. ഏറ്റവും പുതിയ നെറ്റ് മൈഗ്രേഷൻ കണക്കുകൾ പ്രകാരം 2025 ജൂൺ വരെ സ്റ്റുഡന്റ് വീസയിലുള്ള 45,000 ഇന്ത്യക്കാരും തൊഴില്‍ വീസയിലുള്ള 22,000 പേരും താമസമുപേക്ഷിച്ചു മടങ്ങി. മറ്റു വീസകളിലുണ്ടായിരുന്ന 7,000 പേര്‍ കൂടി ചേരുമ്പോള്‍ ആകെ 74,000 ഇന്ത്യക്കാരാണു മടങ്ങിയത്.
42,000 പൗരന്മാർ യുകെ വിട്ടതോടെ ചൈനയാണു പട്ടികയില്‍ രണ്ടാമത്. അതേസമയം, യുകെയിലേക്ക് കുടിയേറുന്നവരിലും ഇന്ത്യക്കാരാണ് മുമ്പിലെന്നും ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 90,000 പേർ പഠനത്തിനും 46,000 പേർ തൊഴിലിനുമായി എത്തി.
“ദീർഘകാല കുടിയേറ്റത്തിനായി യുകെയിലേക്ക് ഏറ്റവും കൂടുതൽ വരുന്ന യൂറോപ്യൻ യൂണിയന് പുറത്തുള്ള പൌരന്മാരിൽ ഇന്ത്യക്കാർ, പാകിസ്ഥാൻ, ചൈനീസ്, നൈജീരിയൻ എന്നിവരാണ് പ്രധാന സ്ഥാനങ്ങളിൽ.

