തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പ് ഗോദയിൽ വാശിയേറിയ പോരാട്ടം നടക്കുന്ന തിരുവനന്തപുരം ജില്ലയിൽ 5 നഗരസഭാ വാർഡിലും 43 പഞ്ചായത്ത് വാർഡിലും 2 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും ബിജെപി സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് പാർട്ടി നേതൃത്വം അവകാശപ്പെടുന്ന ജില്ലയിലാണ് ഇത്രയും സ്ഥലങ്ങളിൽ സ്ഥാനാർഥികളില്ലാത്തത്. എൻഡിഎയുടെ ഘടകകക്ഷികളും ഇവിടെ സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. കോർപറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലെ എല്ലാ വാർഡുകളിലും ബിജെപി ഉൾപ്പെട്ട എൻഡിഎയ്ക്ക് സ്ഥാനാർഥികളുണ്ട്.
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസവും കഴിഞ്ഞതോടെ ജില്ലകളിൽ പ്രധാന മുന്നണികൾക്ക് സ്ഥാനാർഥികൾ ഇല്ലാത്ത സീറ്റുകളുടെ എണ്ണവും വ്യക്തമായി. കൂടുതൽ സീറ്റുകളിൽ എൻഡിഎക്കാണ് സ്‌ഥാനാർഥി ഇല്ലാത്തത്. ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ.
- തിരുവനന്തപുരം
- എൻഡിഎ- 50 സീറ്റ്.
- തൃശൂർ
- എൻഡിഎ- 19 സീറ്റ് യുഡിഎഫ്- 1 സീറ്റ്
- കോഴിക്കോട്
- എൻഡിഎ- 4 സീറ്റ്.
- പത്തനംതിട്ട
- എൻഡിഎ – 30 സീറ്റ്. യുഡിഎഫ് – 2 സീറ്റ്
- കോട്ടയം എൻഡിഎ- 169 സീറ്റ്
- പാലക്കാട്
- എൻഡിഎ- 158 സീറ്റ് യുഡിഎഫ്-1 സീറ്റ്. എൽഡിഎഫ്- 2 സീറ്റ്.
- എറണാകുളം എൻഡിഎ- 5 സീറ്റ്. യുഡിഎഫ്- 3 സീറ്റ്
- കൊല്ലം എൻഡിഎ- 20 സീറ്റ്
- ആലപ്പുഴ
- എൻഡിഎ – 36 സീറ്റ് യുഡിഎഫ് – 2 സീറ്റ്.
- മലപ്പുറം
- എൻഡിഎ- 1200 സീറ്റ്
- ഇടുക്കി
- എൻഡിഎ- 220 സീറ്റ് എൽഡിഎഫ്- 2 സീറ്റ്
- കണ്ണൂർ എൻഡിഎ- 391 സീറ്റ് യുഡിഎഫ്- 14 സീറ്റ്.
- വയനാട് എൻഡിഎ- 48 സീറ്റ്.
- കാസർഗോഡ്
- എൻഡിഎ- 96 സീറ്റ് എൽഡിഎഫ്- 33 സീറ്റ്.യുഡിഎഫ്- 23 സീറ്റ്.

