Friday, December 5, 2025
HomeAmericaയു എസ് സർക്കാരിൻ്റെ ഷട്ട്ഡൗണിന് വിരാമം: ആരോഗ്യ സംരക്ഷണത്തിന് മുൻ‌തൂക്കം

യു എസ് സർക്കാരിൻ്റെ ഷട്ട്ഡൗണിന് വിരാമം: ആരോഗ്യ സംരക്ഷണത്തിന് മുൻ‌തൂക്കം

വാഷിംഗ്ടൺ: സർക്കാർ ഷട്ട്ഡൗൺ അവസാനിച്ചതോടെ, സെനറ്റിന്റെ ശ്രദ്ധ ഇപ്പോൾ ആരോഗ്യ ഇൻഷുറൻസ് സംബന്ധമായ അടുത്ത വലിയ രാഷ്ട്രീയ ഏറ്റുമുട്ടലിലേക്ക് മാറുകയാണ്. ഷട്ട്ഡൗൺ അവസാനിപ്പിക്കാൻ എട്ട് ഡെമോക്രാറ്റ് സെനറ്റർമാർ റിപ്പബ്ലിക്കൻ വശത്തേക്ക് ചെന്നതോടെ, ‘Affordable Care Act’ (ACA) നികുതി ക്രെഡിറ്റുകളുടെ കാലാവധി നീട്ടുന്നതിന് ഡെമോക്രാറ്റുകളുടെ ശ്രമം തകരുകയായിരുന്നു.

എന്നാൽ ഇടപാടിന്റെ ഭാഗമായി, അടുത്ത മാസം ACA നികുതി ക്രെഡിറ്റ് വിഷയത്തിൽ വോട്ടെടുപ്പ് നടത്താമെന്ന ഉറപ്പ് ഡെമോക്രാറ്റുകൾക്ക് ലഭിച്ചു. ഈ നികുതി ഇളവുകൾ ലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പ്രീമിയം അടയ്ക്കാൻ സഹായിക്കുന്നതാണ്. ഫണ്ടിംഗ് ബില്ലിനുള്ള പിന്തുണയ്‌ക്ക് പകരമായി, ഏഴ് ഡെമോക്രാറ്റിക് സെനറ്റർമാർക്ക് സെനറ്റ് മേജോറിറ്റി ലീഡർ ജോൺ ത്യൂൺ ഡിസംബർ മധ്യത്തോടെ അവർ തിരഞ്ഞെടുക്കുന്ന ബില്ലിന് വോട്ടെടുപ്പ് നടത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

ഈ ബിൽ മുഖ്യമായും ‘ഒബാമാകെയർ’ എന്നറിയപ്പെടുന്ന ആഫോർഡബിൾ കെയർ ആക്റ്റ് സബ്സിഡികൾ നീട്ടുന്നതിനുള്ളതാണ്. ആ ബില്ലിന്റെ ഉള്ളടക്കം എന്താകുമെന്ന് ഇപ്പോഴും വ്യക്തമല്ല. ബിൽ പാസാക്കാൻ 60 വോട്ടുകൾ നിർബന്ധമാണ്. അതിനാൽ നിയമം പാസാക്കാൻ ഡെമോക്രാറ്റുകൾക്ക് കുറഞ്ഞത് 13 റിപ്പബ്ലിക്കൻ സെനറ്റർമാരുടെ പിന്തുണ വേണം.

രണ്ടു പാർട്ടിയിലുമുള്ള നേതാക്കൾ സബ്സിഡികളെക്കുറിച്ചുള്ള ചർച്ചകൾക്ക് തുറന്ന മനസ്സാണ് കാണിച്ചിട്ടുള്ളത്. കൂടുതൽ റിപ്പബ്ലിക്കൻ പിന്തുണ നേടാൻ സബ്സിഡികളിൽ ചില മാറ്റങ്ങൾ വരുത്തേണ്ടി വരും.

എന്നാൽ സബ്സിഡികൾ വളരെ കുറച്ചാൽ, ഡെമോക്രാറ്റുകളുടെ സ്വന്തം അംഗങ്ങൾ പോലും പിന്തുണ പിൻവലിക്കാനിടയുണ്ട്. ഡെമോക്രാറ്റുകൾ ഏകകണ്ഠമായി പിന്തുണയ്ക്കാത്ത ഒരു ഇരുപാർട്ടി ബിൽ അവതരിപ്പിച്ചാൽ, അത് പാസാക്കാൻ കൂടുതൽ റിപ്പബ്ലിക്കൻ വോട്ടുകൾ ആവശ്യമാകും. അങ്ങനെ ഒരു ബിൽ പാസാക്കുന്നത് ഡെമോക്രാറ്റുകൾക്ക് കിട്ടിയിരുന്ന രാഷ്ട്രീയ നേട്ടം നഷ്ടപ്പെടുത്താനും സാധ്യതയുണ്ട്.ഒബാമാകെയർ റദ്ദാക്കാനും മാറ്റാനും റിപ്പബ്ലിക്കൻ പാർട്ടി വർഷങ്ങളായി പ്രചാരണം നടത്തുന്നുണ്ട്. എന്നാൽ അതിനായി അവർ ശ്രമിക്കുമ്പോഴൊക്കെ വോട്ടർമാർ റിപ്പബ്ലിക്കൻ പാർട്ടിയെ തെരഞ്ഞെടുപ്പുകളിൽ തോൽപ്പിച്ചിട്ടുമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments