Monday, December 8, 2025
HomeNewsദേശീയപാത നിർമ്മാണം: അരൂരിൽ കോൺക്രീറ്റ് ഗാർഡറുകൾ പിക്കപ്പ് വാനിനു മുകളിലേക്ക് നിലം പതിച്ചു; ഒരു...

ദേശീയപാത നിർമ്മാണം: അരൂരിൽ കോൺക്രീറ്റ് ഗാർഡറുകൾ പിക്കപ്പ് വാനിനു മുകളിലേക്ക് നിലം പതിച്ചു; ഒരു മരണം

തുറവൂർ : അരൂർ തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന എരമല്ലൂർ തെക്കുഭാഗത്ത്  ഗർഡറുകൾ സ്ഥാപിക്കുമ്പോൾ ജാക്കിയിൽ നിന്ന് തെന്നി മാറി കോൺക്രീറ്റ് ഗാർഡറുകൾ നിലം പതിച്ച് ഒരാൾ മരിച്ചു. പാതയിലൂടെ പോയ പിക്കപ്പ് വാനിന് മുകളിലാണ് ഗർഡർ പതിച്ചത്. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്.

 3 ഗർഡറുകളാണ് ഈ ഭാഗത്ത് സ്ഥാപിച്ചത്. ഇതിൽ  ഒരെണ്ണം പൂർണമായി നിലംപതിച്ചു. മറ്റൊന്ന് ചരിഞ്ഞ നിലയിലാണ്. മൂന്നര മണിക്കൂറിനുശേഷമാണ് ഗർഡർ ഉയർത്തി വാഹനം പൊളിച്ച് മൃതദേഹം പുറത്തെടുത്തത്. ഇന്ന് പുലർച്ചെ  2.30 നായിരുന്നു സംഭവം. 

അപകടമുണ്ടായതോടെ വാഹനങ്ങൾ വഴിതിരിച്ചു വിട്ടു. ചേർത്തല ഭാഗത്തുനിന്ന് എറണാകുളത്തേക്കുള്ള വാഹനങ്ങൾ അരൂക്കുറ്റി വഴി അരൂർ ക്ഷേത്രത്തിന്റെ ഭാഗത്തുകൂടി എറണാകുളത്തേക്ക് വഴി തിരിച്ചു വിട്ടു.  നിലവിൽ സ്ഥലത്ത് വലിയ ഗതാഗതക്കുരുക്കില്ല.

‘ഇവിടെ അപകടം സ്ഥിരം സംഭവമാണ്. കുറച്ചുനാൾ മുൻപും തുറവൂരിൽ അപകടമുണ്ടായി. അപകടം ചൂണ്ടിക്കാണിച്ചാൽ പരിഹരിക്കാമെന്ന് അധികൃതർ പറയും. നടപടി ഉണ്ടാകില്ല. റോഡ് ബ്ലോക്ക് ചെയ്ത് പണി ചെയ്യാമായിരുന്നു. എങ്കിൽ അപകടം ഉണ്ടാകില്ലായിരുന്നു.’’– പ്രദേശവാസി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments