ഫ്‌ളോറിഡ : ഫ്‌ളോറിഡയിലെ ടാമ്പയിലെ ബാറിലേക്ക് കാര്‍ പാഞ്ഞുകയറി 4 പേര്‍ക്ക് ദാരുണാന്ത്യം. 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 01:00 നാണ് ദാരുണ സംഭവം. മൂന്ന് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. പരുക്കേറ്റവരില്‍ ചിലരുടെ മുറിവുകള്‍ ഗുരുതരമാണ്.
പൊലീസ് പിന്തുടര്‍ന്നെത്തിയപ്പോള്‍ രക്ഷപെടാന്‍ ഡ്രൈവര്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കാര്‍ ബ്രാഡ്ലീസ് ബാറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ടാമ്പ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ പറഞ്ഞു.
കാറോടിച്ചിരുന്ന 22 കാരനായ പ്രതി കസ്റ്റഡിയിലാണ്, അന്വേഷണം പുരോഗമിക്കുന്നു. ഫ്‌ളോറിഡ ഹൈവേയിലൂടെ മത്സരയോട്ടം നടത്തിയ ഈ വാഹനത്തെ പൊലീസ് പിന്തുടരവെയാണ് അപകടമുണ്ടായത്.

