തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കത്ത് കേന്ദ്രത്തിന് നൽകുന്നത് വൈകും. ഉപസമിതിയുടെ റിപ്പോർട്ട് അനുസരിച്ച് സർക്കാർ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പിഎം ശ്രീ മരവിപ്പിച്ചുവെന്നതിൽ സർക്കാരിന് ക്ലാരിറ്റിയുണ്ട്. ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
‘പദ്ധതിയെ കുറിച്ച് പഠിക്കുന്നതിനായി ക്യാബിനറ്റ് ഒരു ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. സമിതി സമർപ്പിക്കുന്ന റിപ്പോർട്ട് പ്രകാരം എൽഡിഎഫ് സർക്കാർ തീരുമാനമെടുക്കും. 265 സ്കൂളുകളാണ് നിലവിൽ പിഎം ശ്രീയുടെ പരിധിയിൽ പെടുന്നത്. രേഖാമൂലം സർക്കാർ തീരുമാനം അറിയിക്കും.’ ശിവൻകുട്ടി പറഞ്ഞു

