Monday, December 8, 2025
HomeIndiaരാഹുല്‍ ഗാന്ധിയുടെ വോട്ടുകൊള്ള ആരോപണം: യുവതിയുടെ മരണ സർട്ടിഫിക്കറ്റുമായി വീട്ടുകാർ

രാഹുല്‍ ഗാന്ധിയുടെ വോട്ടുകൊള്ള ആരോപണം: യുവതിയുടെ മരണ സർട്ടിഫിക്കറ്റുമായി വീട്ടുകാർ

ഛണ്ഡിഗഡ് : രാഹുല്‍ ഗാന്ധി വോട്ടുകൊള്ള ആരോപിച്ച ഹരിയാനയിലെ വോട്ടര്‍പട്ടികയിൽ ബ്രസീലിയന്‍ മോഡലിന്റെ ചിത്രമുള്ള 22 വോട്ടർമാരിൽ ഒരാൾ മരിച്ചയാളെന്ന് ബന്ധുക്കൾ. നിയമസഭാ തിരഞ്ഞെടുപ്പിനു രണ്ടുവർഷം മുന്‍പ് 2022 മാർച്ചിലാണ് ഗുനിയ എന്ന വോട്ടർ മരിച്ചത്. വോട്ടർ പട്ടികയിൽ പേര് ഉണ്ടെന്നതും ചിത്രം വിദേശ വനിതയുടേതാണെതും പുതിയ വിവരമാണെന്നും ആണ് കുടുംബത്തിന്റെ പ്രതികരണം. 

എന്താണ് സംഭവിച്ചതെന്ന് തങ്ങൾക്ക് അറിയില്ലെന്ന് ഗുനിയയുടെ മരണ സർട്ടിഫിക്കറ്റ് പങ്കുവച്ച് അവരുടെ അമ്മായിയമ്മ പറഞ്ഞു. മരണത്തിനു മുൻപ് ഗുനിയ വോട്ട് രേഖപ്പെടുത്തിയിരുന്നുവെന്നും കുടുംബം പറഞ്ഞു. തങ്ങൾ യഥാർഥ വോട്ടർമാരാണെന്നും ചിത്രം മാത്രമാണ് മാറിപ്പോയതെന്നും പ്രതികരിച്ച് നേരത്തെ അഞ്ചുപേർ രംഗത്തെത്തിയിരുന്നു.

വോട്ടു കൊള്ള ആരോപണത്തിൽ ഈ മാസം അവസാനം ഡൽഹി രാംലീല മൈതാനത്ത് മഹാറാലി നടത്താനാണ് കോൺഗ്രസ് നീക്കം. ആരോപണം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനുള്ള രണ്ടാം ഘട്ട പ്രചാരണ പരിപാടികളും ഉടൻ പ്രഖ്യാപിക്കും. സമഗ്ര വോട്ടർപട്ടിക പരിഷ്കരണ ഹര്‍ജികള്‍ തീർപ്പാകാതെ സുപ്രീംകോടതി പരിഗണനയിലിരിക്കുന്നതിനാൽ വോട്ട് കൊള്ളയിൽ ഉടൻ കോടതിയെ സമീപിക്കേണ്ടെന്നാണ് പാർട്ടി നിലപാട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments