Friday, December 5, 2025
HomeNewsയു.പി.എസ്.സി അന്ധർക്കായി സ്ക്രീൻ റീഡർ ഏ​ർപ്പെടുത്തുന്നു: കേന്ദ്ര സർക്കാർ ജോലിക്കുള്ള പരീക്ഷയിൽ അന്ധർക്കും മുൻഗണന

യു.പി.എസ്.സി അന്ധർക്കായി സ്ക്രീൻ റീഡർ ഏ​ർപ്പെടുത്തുന്നു: കേന്ദ്ര സർക്കാർ ജോലിക്കുള്ള പരീക്ഷയിൽ അന്ധർക്കും മുൻഗണന

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​ർ​ ജോ​ലി​ക​ൾ​ക്കാ​യു​ള്ള പ​രീ​ക്ഷ​ക​ൾ​ക്ക് അ​ന്ധ​ർ​ക്കും കാ​ഴ്ച​ശേ​ഷി കു​റ​ഞ്ഞ​വ​ർ​ക്കു​മാ​യി സ്ക്രീ​ൻ റീ​ഡ​ർ സോ​ഫ്റ്റ്​​വെ​യ​ർ അ​വ​ത​രി​പ്പി​ക്കാ​ൻ ത​ത്ത്വ​ത്തി​ൽ തീ​രു​മാ​നി​ച്ച​താ​യി യൂ​നി​യ​ൻ പ​ബ്ലി​ക് സ​ർ​വി​സ് ക​മീ​ഷ​ൻ (യു.​പി.​എ​സ്.​സി) സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു.

അ​ടി​സ്ഥാ​ന​സൗ​ക​ര്യ​വും സോ​ഫ്റ്റ്​​വെ​യ​റും ല​ഭ്യ​മാ​വു​ന്ന മു​റ​ക്ക് ഇ​ത് ന​ട​പ്പാ​ക്കും. കാ​ഴ്ച​പ​രി​മി​തി​യു​ള്ള​വ​ർ​ക്ക് സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ​ക​ളി​ൽ അ​വ​സ​രം ഒ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ‘മി​ഷ​ൻ ആ​ക്സ​സ​ബി​ലി​റ്റി’ എ​ന്ന സം​ഘ​ട​ന സു​പ്രീം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് യു.​പി.​എ​സ്.​സി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

അ​ടി​സ്ഥാ​ന സൗ​ക​ര്യം ല​ഭ്യ​മാ​ക്കാ​ൻ എ​ത്ര​സ​മ​യം വേ​ണ്ടി​വ​രു​മെ​ന്ന് സു​പ്രീം​കോ​ട​തി ചോ​ദി​ച്ചെ​ങ്കി​ലും കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ യു.​പി.​എ​സ്.​സി​ക്ക് ക​ഴി​ഞ്ഞി​ല്ല.കമ്മീഷനു കീഴിൽ നടക്കുന്ന വിവിധ പരീക്ഷകൾക്ക് ഈ സൗകര്യം ഭാവിയിൽ ഉപയോഗപ്പെടുത്തും.

അടിയന്തര നടപടി ഉറപ്പാക്കാൻ ജില്ലാ അധികൃതർക്ക് നിർദേശം നൽകാൻ വിവിധ സംസ്ഥാന സർക്കാരുകളുടെ ചീഫ് സെക്രട്ടറിമാരോട് യു.പി.എസ്‌.സി അഭ്യർത്ഥിച്ചു.കാഴ്ച വൈകല്യമുള്ള ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ നടത്താൻ കമ്പ്യൂട്ടർ ലാബുകളും പ്രാദേശിക കേന്ദ്രങ്ങളും ഉപയോഗിക്കുന്നതിനുള്ള സാധ്യതകൾ ആരായാൻ ഡെറാഡൂണിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പേഴ്സൺസ് വിത്ത് വിഷ്വൽ ഡിസെബിലിറ്റി (എൻ.ഐ.ഇ.പി.വി.ഡി)ക്കും യു.പി.എസ്.സി കത്തെഴുതിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments