വാഷിങ്ടൻ : കുടിയേറ്റത്തിനല്ലാത്ത വീസയുമായി യുഎസിൽ കഴിയുന്നവരുടെ വർക് പെർമിറ്റ് പുതുക്കുന്നതിനുള്ള നടപടികൾ കർശനമാക്കി. വിദേശികളുടെ തൊഴിലനുമതി രേഖകളുടെ (ഇഎഡി) കാലാവധി പരിശോധനയില്ലാതെ പുതുക്കുന്ന ഇപ്പോഴത്തെ സമ്പ്രദായം അവസാനിപ്പിച്ചു. അപേക്ഷ നൽകിയ ശേഷം 540 ദിവസം വരെ ജോലിയിൽ തുടരാമായിരുന്ന രീതി ഇനി സാധ്യമല്ല. യുഎസ് പൗരരുടെ ജോലിസുരക്ഷയെ ബാധിക്കില്ലെന്നു കണ്ടാൽ മാത്രമേ മേലിൽ ഇഎഡി പുതുക്കിനൽകൂ.
ഇന്ത്യക്കാർ ഉൾപ്പെടെ ഒട്ടേറെപ്പേരെ ബാധിക്കുന്ന നിബന്ധനകൾ ഇന്നലെ പ്രാബല്യത്തിലായി. കഴിഞ്ഞദിവസം വരെ പുതുക്കി ലഭിച്ചവർക്കു പുതിയ നിബന്ധന ബാധകമല്ലെന്ന് ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു. 2022 മേയിലാണ് ജോ ബൈഡൻ സർക്കാർ 540 ദിവസത്തെ കാലാവധി നീട്ടൽ നയം കൊണ്ടുവന്നത്.
വർക് പെർമിറ്റിനുള്ള 15 ലക്ഷം അപേക്ഷകളിൽ അന്നു തീർപ്പുണ്ടാക്കാൻ ഇതു സഹായിച്ചു. പെർമിറ്റ് പുതുക്കാതെ ജോലി നഷ്ടപ്പെടുമായിരുന്ന ഒട്ടേറെപ്പേർക്കു ഗുണകരമായി. എന്നാൽ, ഇതു കമ്പനികളുടെ താൽപര്യസംരക്ഷണത്തിനായിരുന്നുവെന്നും യ

