വാഷിംഗ്ടണ്‍ : ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിക്ക് സമീപം വെള്ളിയാഴ്ച നടന്ന വെടിവയ്പില്‍ രക്ഷപെട്ട അക്രമിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. സൈക്കിളില്‍ വന്ന ഒരാള്‍ മറ്റൊരാള്‍ക്കുനേരെ വെടിയുതിര്‍ത്ത് കടന്നുകളയുകയായിരുന്നു.
ഷെര്‍മാന്‍ സ്ട്രീറ്റില്‍ സൈക്കിളില്‍ എത്തിയ അജ്ഞാതന്‍ മറ്റൊരാളെ വെടിവച്ച ശേഷം രക്ഷപെടുന്ന ചില സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി കേംബ്രിഡ്ജ് പൊലീസ് വ്യക്തമാക്കി. വെടിവയ്പ്പ് നടത്തിയയാള്‍ നോര്‍ത്ത് കേംബ്രിഡ്ജില്‍ നിന്ന് റാഡ്ക്ലിഫ് ക്വാഡിലേക്കും ഹാര്‍വാര്‍ഡ് സ്‌ക്വയറിലേക്കും പോകുന്ന ഗാര്‍ഡന്‍ സ്ട്രീറ്റിലേക്ക് സൈക്കിളില്‍ പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.
പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവില്‍ പൊതുസുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും പൊലീസ് അറിയിച്ചു.

