ബംഗളൂരു: വ്യവസായിക ആവശ്യത്തിനായി കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്മെന്റ് ബോർഡ് (കെ.ഐ.എ.ഡി.ബി.) നൽകിയ കൃഷിഭൂമി ബി.ജെ.പി കേരള അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കം ബി.പി.എൽ ഇന്ത്യ ലിമിറ്റഡ് മേധാവികൾ 500 കോടി രൂപക്ക് മറിച്ചുവിറ്റെന്ന് ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോ കോടതി അഭിഭാഷകൻ കെ.എൻ. ജഗദേഷ് കുമാർ കർണാടക സർക്കാറിന് പരാതി നൽകി.
സൗത്ത് ഫസ്റ്റ് ന്യൂസ് പോർട്ടലാണ് ഈ വാർത്ത പുറത്തുവിട്ടത്. ബി.പി.എൽ എം.ഡി അജിത് നമ്പ്യാർ, രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യ അഞ്ജു രാജീവ് ചന്ദ്രശേഖർ, മുൻ മന്ത്രി കട്ട സുബ്രഹ്മണ്യ നായിഡു എന്നിവരാണ് ആരോപണം നേരിടുന്ന മറ്റുള്ളവർ. പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയമിക്കണമെന്നാണ് വാണിജ്യ വ്യവസായ മന്ത്രി എം.ബി. പാട്ടീലിനും റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡക്കും നൽകിയ പരാതിയിലെ ആവശ്യം. .ഐ.എ.ഡി.ബിയിലെ ക്രമക്കേടും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

