വാഷിംഗ്ടണ്‍ : യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ നേരിക്കാണുമെന്ന് അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍വെച്ചാണ് കൂടിക്കാഴ്ചയെന്നും ട്രംപ് അറിയിച്ചു.
എന്നാല്‍, എന്നായിരിക്കും ഈ കൂടിക്കാഴ്ചയെന്ന് വ്യക്തമല്ല. യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയുമായി ഇന്ന് വൈറ്റ് ഹൗസില്‍ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്കു മുമ്പാണ് പുടിനുമായി ട്രംപ് ഫോണില്‍ സംസാരിച്ചത്. വ്യാഴാഴ്ച പുടിനുമായി നടത്തിയ ഫോണ്‍ കോളില്‍ ‘വലിയ പുരോഗതി’ ഉണ്ടായതായി യുഎസ് പ്രസിഡന്റ് പറഞ്ഞു. നേരത്തെ, യുക്രെയ്ന്‍ വിഷയത്തില്‍ ഇരുനേതാക്കളും ഓഗസ്റ്റ് 15ന് അലാസ്‌ക്കയില്‍വെച്ച് ചര്‍ച്ച നടത്തിയിരുന്നു.

