വാഷിങ്ടൺ : കൊല്ലപ്പെട്ട യുവ കൺസർവേറ്റീവ് ആക്ടിവിസ്റ്റും ടേണിങ് പോയിന്റ് യുഎസ്എയുടെ സ്ഥാപകനുമായിരുന്ന ചാർളി കിർക്കിന് മരണാനന്തര ബഹുമതിയായി പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം. കിർക്കിൻ്റെ ഭാര്യ എറിക്ക കിർക്കിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് വൈറ്റ് ഹൗസിലെ റോസ് ഗാർഡനിൽ നടന്ന ചടങ്ങിൽ മെഡൽ കൈമാറി.
ഒക്ടോബർ 14 ന് അദ്ദേഹത്തിന്റെ 32-ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി.ചടങ്ങിൽ കിർക്കിനെ സ്വാതന്ത്ര്യത്തിനായുള്ള പോരാളിയും യുവജനങ്ങളെ ആകർഷിച്ച നേതാവുമെന്ന് ട്രംപ് വിശേഷിപ്പിച്ചു. അമേരിക്കൻ യുവാക്കളെ രാഷ്ട്രീയമായി സജീവമാക്കിയ കിർക്കിനെ സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും രക്‌തസാക്ഷി എന്നും ട്രംപ് അഭിസംബോധന ചെയ്തു.

