ജയ്‌സല്‍മേര്‍ : രാജസ്ഥാനില്‍ സ്വകാര്യ ബസിനു തീപിടിച്ച് വന്‍ ദുരന്തം. 20 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. 16 പേര്‍ക്കു ഗുരുതരമായി പൊള്ളലേറ്റിട്ടുമുണ്ട്. ജോധ്പുര്‍-ജയ്‌സല്‍മേര്‍ ഹൈവേയില്‍ ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. ബസിനു പിന്‍ഭാഗത്തുനിന്ന് പുക ഉയര്‍ന്നതുകണ്ടാണ് ഡ്രൈവര്‍ ബസ് നിര്‍ത്തിയത്. എന്നാല്‍, നിമിഷങ്ങള്‍ക്കുള്ളില്‍ തീ ആളിപ്പടരുകയായിരുന്നു. 57 യാത്രക്കാരാണുണ്ടായിരുന്നത്. 19 പേര്‍ ബസിനുള്ളില്‍വച്ചുതന്നെ മരിച്ചു. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം.
തദ്ദേശവാസികളും ഹൈവേയിലെ യാത്രക്കാരും സൈന്യവും ഉള്‍പ്പെടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഡിഎന്‍എ പരിശോധനയ്ക്കു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കുമെന്നു പൊലീസ് അറിയിച്ചു.

