Friday, December 5, 2025
HomeAmericaസൗത്ത് കരോലിനയില്‍ അഞ്ചാംപനി പടരുന്നു: 150ലധികം കുട്ടികൾ ക്വാറന്റൈനില്‍; സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം

സൗത്ത് കരോലിനയില്‍ അഞ്ചാംപനി പടരുന്നു: 150ലധികം കുട്ടികൾ ക്വാറന്റൈനില്‍; സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം

വാഷിംഗ്ടണ്‍ : സൗത്ത് കരോലിനയില്‍ അഞ്ചാംപനി പടരുന്നതിനെ തുടര്‍ന്ന് വാക്‌സിനേഷന്‍ എടുക്കാത്ത 150-ലധികം സ്‌കൂള്‍ കുട്ടികളെ 21 ദിവസത്തേക്ക് ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചതായി സംസ്ഥാന ഉദ്യോഗസ്ഥര്‍ അറിയിച്ചു. അഞ്ചാംപനി ബാധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കാത്തതിനാല്‍, രോഗം പകരാന്‍ സാധ്യതയുള്ളതിനാലാണിത്.

ന്യൂ മെക്‌സിക്കോയിലും ടെക്‌സസിലും നൂറുകണക്കിന് പേര്‍ക്ക് രോഗം ബാധിക്കുകയും മൂന്ന് പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഈ വര്‍ഷം അഞ്ചാംപനി വ്യാപനം അനുഭവപ്പെടുന്ന ഏറ്റവും പുതിയ യുഎസ് സംസ്ഥാനമാണ് സൗത്ത് കരോലിന.

യുഎസില്‍ ഈ വര്‍ഷം ഇതുവരെ 1,563 കേസുകള്‍ സ്ഥിരീകരിച്ചു. 30 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനുമുള്ള കേന്ദ്രം (സിഡിസി) പറയുന്നു.സൗത്ത് കരോലിനയിലെ സ്പാര്‍ട്ടന്‍ബര്‍ഗ് കൗണ്ടിയിലെ ഗ്ലോബല്‍ അക്കാദമി ഓഫ് സൗത്ത് കരോലിന, ഫെയര്‍ഫോറസ്റ്റ് എലിമെന്ററി എന്നീ രണ്ട് സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളാണിവര്‍.

സൗത്ത് കരോലിനയിലെ പൊതുജനാരോഗ്യ വകുപ്പ് സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗത്തുള്ള ഗ്രീന്‍വില്ലെ കൗണ്ടിയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ എട്ടുപേര്‍ക്ക് അഞ്ചാംപനി ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സൗത്ത് കരോലിനയ്ക്ക് പുറമേ, യൂട്ടായിലും അരിസോണയിലും കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അവിടെ യഥാക്രമം 55 ഉം 63 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ന്യുമോണിയ, തലച്ചോറിലെ വീക്കം, മരണം എന്നിവയിലേക്ക് നയിച്ചേക്കാവുന്ന അഞ്ചാംപനിക്കെതിരെ പോരാടുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് എംഎംആര്‍ വാക്‌സിന്‍. കുത്തിവയ്പ്പുകള്‍ 97% ഫലപ്രദമാണ്, കൂടാതെ മുണ്ടിനീര്, റുബെല്ല എന്നിവയ്ക്കെതിരായ പ്രതിരോധശേഷിയും നല്‍കുന്നു. പൊതുജനങ്ങള്‍ അഞ്ചാംപനി വാക്‌സിനേഷന്‍ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് സിഡിസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments