എറണാകുളത്ത്: എറണാകുളം കുണ്ടന്നൂരിൽ തോക്ക് ചൂണ്ടി പണം കവർന്നു. കുണ്ടന്നൂരിലെ സ്റ്റീൽ വിൽപ്പന കേന്ദ്രത്തിൽ നിന്ന് 80 ലക്ഷം രൂപ കവർന്നു. കേസിൽ വടുതല സ്വദേശി സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊച്ചി കുണ്ടന്നൂർ ജംഗ്ഷനിലെ സ്റ്റീൽ വിൽപ്പന കേന്ദ്രത്തിലാണ് കവർച്ച നടന്നത്. പണം ഇരട്ടിപ്പുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് തോക്ക് ചൂണ്ടിയത്. മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് പണം കവർന്നത്. മൂന്നുപേരടങ്ങുന്ന മുഖംമൂടി സംഘമാണ് കവർച്ച നടത്തിയത്. കാറിൽ വന്ന സംഘം പണം കവർന്ന ശേഷം രക്ഷപെട്ടു. സുബിൻ എന്നയാൾക്കാണ് പണം നഷ്ടമായത്.

