വാഷിംഗ്ടൺ: ഗാസ സമാധാന പദ്ധതി വിജയത്തിലെത്തുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഞാൻ ഇക്കാര്യത്തിൽ ഒരു പരിധി നിശ്ചയിച്ചിരുന്നു. ഹമാസ് ചില നിബന്ധനകൾ പാലിച്ചില്ലെങ്കിൽ ഇത് നടക്കില്ലായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഹമാസിനെ നിരായുധീകരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച വ്യവസ്ഥകൾ ഉണ്ടായിരുന്നുവെന്നോ എന്ന് ഓവൽ ഓഫീസിലെ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ട്രംപ്.
കാര്യങ്ങളെല്ലാം നല്ല രീതിയിലാണെന്നാണ് വിശ്വാസം. പ്രധാനപ്പെട്ട നിബന്ധനകളും ഹമാസ് സമ്മതിച്ചുവെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചർച്ചകളെക്കുറിച്ച് നിഷേധാത്മകമായി പെരുമാറിയെന്ന് താൻ ആരോപിച്ചുവെന്ന റിപ്പോർട്ടും ട്രംപ് തള്ളിക്കളഞ്ഞു. നെതന്യാഹു കരാറിനെ വളരെ പോസിറ്റീവ് ആയിട്ടാണ് കണ്ടതെന്നും ട്രംപ്.

