ലണ്ടൻ : ദുബായിലേക്ക് പുറപ്പെടുന്നതിന് മുൻപ് കൊക്കെയ്ൻ അടങ്ങിയ പാക്കറ്റുകൾ വിഴുങ്ങിയ യുവാവ് മരിച്ച സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്തു. ജെൻസൺ വെസ്റ്റ്ഹെഡ് (20) ആണ് കൊക്കെയ്ൻ അടങ്ങിയ പാക്കറ്റുകൾ വിഴുങ്ങിയതിനെ തുടർന്ന് കഴിഞ്ഞവർഷം ഡിസംബർ നാലിന് മാഞ്ചസ്റ്ററിൽ വച്ച് മരിച്ചത്. ഒന്നിലധികം പാക്കറ്റുകൾ ജെൻസൺ ഇത്തരത്തിൽ വിഴുങ്ങിയിരുന്നു. അബോധാവസ്ഥയിൽ മാഞ്ചസ്റ്ററിലെ ഹോട്ടലിൽ കണ്ടെത്തിയ ജെൻസനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റെബേക്ക ഹാച്ച് (43), ഗ്ലെൻ ഹാച്ച് (50), അലക്സാണ്ടർ ടോഫ്ടൺ (32), സ്റ്റീവൻ സ്റ്റീഫൻസൺ (36) എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ലഹരി കടത്തുന്നതിന് ഗൂഢാലോചന നടത്തിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്. ഇതിൽ സ്റ്റീവൻ സ്റ്റീഫൻസണിനെതിരെ കൊക്കെയ്ൻ വിതരണം നടത്തിയതിനും കേസുണ്ട്. പ്രതികളെ ഒക്ടോബർ 31ന് ലങ്കാസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

