വാഷിങ്ടൺ: ഗുരുതര രോഗം ബാധിച്ച കുട്ടികൾക്കായുള്ള ധനശേഖരണാർത്ഥം സൊളേസ് ചാരിറ്റീസ് ഡി.സി ചാപ്റ്റർ സ്നേഹ സായാഹ്നം സംഘടിപ്പിക്കുന്നു. കൈരളി ഓഫ് ബാൾട്ടിമോർ, കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റൻ വാഷിങ്ടൺ, കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിങ്ടൺ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഒക്ടോബർ 19ന് വൈകിട്ട് അഞ്ചിന് ക്യാബിൻ ജോൺ മിഡിൽ സ്കൂളിലാണ് പരിപാടി. കേരള മുൻ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ. ജയകുമാർ ഐ. എ. എസ് മുഖ്യാതിഥിയായി പങ്കെടുക്കും. സൊളേസ് സെക്രട്ടറിയും സ്ഥാപകയുമായ ഷീബ അമീർ വിശിഷ്ഠാതിഥിയാണ്.
കൂടുതൽ വിവരങ്ങൾക്ക്:
സുജിത് കുമാർ: 5712519271, ജോബിൻ കുരുവിള: 2403289525, സ്മിത സാജു: 5714286249