ന്യൂയോർക്ക് : യുഎസിലെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡികെയറിൽ വ്യാജ ക്ലെയിമുകൾ സമർപ്പിച്ച് പണം തട്ടിയെന്നുൾപ്പെടെ ആരോപണങ്ങളിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ ഇന്ത്യൻ വംശജനായ ഡോക്ടർ നീൽ കെ.ആനന്ദി(48)ന് 14 വർഷം തടവ്.
ഇൻഷുറൻസ് പണം കിട്ടാനായി മാത്രം അനാവശ്യ മരുന്നുകൾ അടിച്ചേൽപ്പിച്ചെന്നും നിയന്ത്രണമുള്ള മരുന്നുകളുടെ പ്രിസ്ക്രിപ്ഷൻ കുറിക്കാൻ ലൈസൻസ് ഇല്ലാത്ത മെഡിക്കൽ ഇന്റേണുകളെ ഉപയോഗിച്ചെന്നുമുൾപ്പെടെ ഒട്ടേറെ ആരോപണങ്ങളാണ് പെൻസിൽവേനിയക്കാരനായ ഡോക്ടർക്കെതിരെയുള്ളത്. നഷ്ടപരിഹാരമായും പിഴയായും 20 ലക്ഷം ഡോളർ വീതം അടയ്ക്കണം.

