Friday, December 5, 2025
HomeScienceഭൂകമ്പത്തെത്തുടർന്ന് ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു

ഭൂകമ്പത്തെത്തുടർന്ന് ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു

ആൻഡമാൻ : ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം ഭൂകമ്പത്തെത്തുടർന്ന് പൊട്ടിത്തെറിച്ചു. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലാണ് ഇന്ത്യയിലെ ഒരേയൊരു സജീവ അഗ്നിപർവ്വതമുള്ളത്. ഇത് കഴിഞ്ഞ ദിവസങ്ങളിൽ രണ്ടുതവണയാണ് പൊട്ടിത്തെറിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സെപ്റ്റംബർ 13-നും 20-നുമായിരുന്നു ആ പൊട്ടിത്തെറികൾ. പോർട്ട് ബ്ലെയറിൽ നിന്ന് 140 കിലോമീറ്റർ അകലെയാണ് ജനവാസമില്ലാത്ത ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ബാരൻ ദ്വീപിലുള്ള ഈ അഗ്നിപർവ്വതത്തിൽ എട്ട് ദിവസത്തിനുള്ളിലുണ്ടായ രണ്ട് പൊട്ടിത്തെറികളും തരതമ്യേന ചെറിയ പൊട്ടിത്തെറികളാണെന്ന് ഈ രംഗത്തെ വിദഗ്ദര്‍ അറിയിച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഔദ്യോഗിക രേഖകൾ പ്രകാരം 2022 -ലാണ് ഈ അഗ്നിപര്‍വ്വതം ഇതിന് മുമ്പ് പൊട്ടിത്തെറിച്ചത്. അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ നിന്നും പുറന്തള്ളപ്പെട്ട ചാരവും ലാവ ഉറച്ചുണ്ടായ പാറകളും കൊണ്ടാണ് ഈ ദ്വീപ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. പ്രദേശത്തെ ജനവാസമില്ലാത്ത ദ്വീപുകളിലൊന്നാണ് ബാരന്‍ ദ്വീപ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments