Friday, December 5, 2025
HomeNewsകേന്ദ്രത്തിൽ ദേവസ്വം വകുപ്പ് വരും: ശബരിമല കേന്ദ്ര നിയന്ത്രണത്തിൽ കൊണ്ട് വരും എന്ന് സുരേഷ് ഗോപി

കേന്ദ്രത്തിൽ ദേവസ്വം വകുപ്പ് വരും: ശബരിമല കേന്ദ്ര നിയന്ത്രണത്തിൽ കൊണ്ട് വരും എന്ന് സുരേഷ് ഗോപി

കോട്ടയം : കേന്ദ്രത്തിൽ ദേവസ്വം വകുപ്പ് വരുമെന്നും അതിന് കീഴിലാകും തുടർന്ന് എല്ലാ ക്ഷേത്രങ്ങളുമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പാലായിൽ ബി.ജെ.പി സംഘടിപ്പിച്ച കലുങ്ക് സൗഹൃദസംഗമത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിൽ ദേവസ്വം വകുപ്പ് വരാനാകില്ലെന്ന് ആർക്കും പറയാൻ സാധിക്കില്ല. ശബരിമലയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്​. ഫെഡറലിസം മാനിച്ചാണ് അദ്ദേഹം ഇപ്പോൾ ശബരിമലയുടെ കാര്യത്തിൽ ഇടപെടാത്തത്. ഏകസിവിൽകോഡ് വരുന്നതോടെ ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തീരും.

സിവിൽകോഡ് ഉടൻതന്നെ വരുമെന്ന് അമിത്ഷായും പറഞ്ഞിട്ടുണ്ട്. അത് വന്നുകഴിഞ്ഞാൽ ക്ഷേത്രങ്ങൾക്കായി പ്രത്യേക ബില്ല് പിന്നാലെ വരും. അപ്പോൾ ക്ഷേത്രങ്ങൾക്കായി ദേശീയസംവിധാനം വരും. അതുവരുമ്പോൾ ശബരിമല ഉൾപ്പെടെ ക്ഷേത്രങ്ങൾ കേന്ദ്രസർക്കാറിന്‍റെ നിയന്ത്രണത്തിൽവരും. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പ്രഥമ പരിഗണനയാണ് മോദി സർക്കാർ നൽകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം ആഗോള അയ്യപ്പ സംഗമം ചരിത്ര വിജയമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം വിലയിരുത്തി. ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കി മാറ്റാനുള്ള ക്രിയാത്മക നിർദേശങ്ങളാണ് സംഗമത്തിൽ ഉയർന്നത്. ഇവ പരിശോധിച്ച് സംസ്ഥാന സർക്കാറിന്‍റെ സഹായത്തോടെ സമയബന്ധിതമായി നടപ്പാക്കാൻ തീരുമാനിച്ചതായും പ്രസിഡന്‍റ് അഡ്വ. പി.എസ്. പ്രശാന്ത്, അംഗങ്ങളായ അഡ്വ. എ. അജികുമാർ, അഡ്വ. പി.ഡി. സന്തോഷ് കുമാർ എന്നിവർ വാർത്തകുറിപ്പിൽ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments