Friday, December 5, 2025
HomeAmericaട്രംപും രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കുന്നു: ചാർളി കിർക്ക് അനുസ്മരണ ചടങ്ങിൽ സുരക്ഷ...

ട്രംപും രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കുന്നു: ചാർളി കിർക്ക് അനുസ്മരണ ചടങ്ങിൽ സുരക്ഷ ശക്തമാക്കി സുരക്ഷാ ഉദ്യോഗസ്ഥർ

അരിസോണയിലെ ഗ്ലെൻഡെയിലിലെ സ്റ്റേറ്റ് ഫാം സ്റ്റേഡിയത്തിൽ ടേണിംഗ് പോയിൻ്റ് യുഎസ്എ സംഘടനയുടെ നേതൃത്വത്തിൽ ഞായറാഴ്ച നടക്കുന്ന ചാർളി കിർക്ക് അനുസ്മരണ ചടങ്ങിൻ്റെ സുരക്ഷ ശക്തമാക്കി സുരക്ഷാ ഉദ്യോഗസ്ഥർ. പ്രദേശത്ത് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സൂപ്പർബോൾ പോലുള്ള വലിയ പരിപാടികൾക്കുള്ള സുരക്ഷാ അനുസ്മരണ ചടങ്ങിന് നൽകിയിട്ടുണ്ടെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. സീക്രറ്റ് സർവീസ്, ഫെഡറൽ ഏജൻസികൾ, പ്രാദേശിക പൊലീസ് എന്നിവർ സംയുക്തമായാണ് സുരക്ഷാസംവിധാനങ്ങൾ നടപ്പാക്കുന്നത്.

അതേസമയം, 31-ാം വയസിൽ വെടിയേറ്റ് കൊല്ലപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ൻ്റെ ഏറ്റവും അടുത്ത അനുയായിയും യുവജന സംഘടനയായ ടേണിംഗ് പോയിൻ്റ് യുഎസ്എ (TPUSA)യുടെ സ്ഥാപകനുമായ കൺസർവേറ്റീവ് നേതാവ് ചാർളി കിർക്കിന് ആദരാഞ്ജലി അർപ്പിക്കാൻ അനുസ്മരണ ചടങ്ങിലേക്ക് ഒരു ലക്ഷത്തിലധികം പേരാണ് എത്തുന്നത്. അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപും മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കളും അനുസ്മരണ ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിൽ ചാർളിയുടെ ഭാര്യയും TPUSAയുടെ പുതിയ സിഇഒയുമായ എറിക്കാ കിർക്ക്, വൈസ് പ്രസിഡന്റ് ജെഡി വാൻസ്, പ്രസിഡന്റ് ഡോണാൾഡ് ട്രംപിൻ്റെ മകൻ ഡോണൾഡ് ട്രംപ് ജൂനിയർ, വലതുപക്ഷ രാഷ്ട്രീയ കമന്റേറ്ററായ ടക്കർ കാൾസൺ, ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവും വൈറ്റ് ഹൗസിലെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫുമായ സ്റ്റീഫൻ മില്ലർ തുടങ്ങിയവർ സംസാരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments