Friday, December 5, 2025
HomeIndiaഎച്ച്-1ബി വിസ ഫീസ് വർധനവിൽ പരോക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

എച്ച്-1ബി വിസ ഫീസ് വർധനവിൽ പരോക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: എച്ച്-1ബി വിസ ഫീസ് ഉയർത്താനുള്ള തീരുമാനത്തിൽ പരോക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ യഥാർഥ ശത്രു മറ്റ് രാജ്യങ്ങൾക്കുമേലുള്ള വിധേയത്വമാണെന്ന് മോദി പറഞ്ഞു. സ്വയംപര്യാപ്തയിലൂടെ മാത്രമേ രാജ്യത്തിന് കരുത്തും ആഗോളതലത്തിൽ ബഹുമാനവും ലഭിക്കുവെന്നും മോദി പറഞ്ഞു.

നമുക്ക് ഈ ലോകത്ത് വലിയ ശത്രുക്കളില്ല. നമ്മുടെ യഥാർഥ ശത്രു, മറ്റ് രാജ്യങ്ങൾക്കുമേലുള്ള ആശ്രയത്വമാണ്. ഒരുമിച്ച് ഈ ശത്രുവിനെ നമുക്ക് തോൽപ്പിക്കാമെന്ന് ഭാവ്നഗറിൽ നടന്ന പരിപാടിയിൽ മോദി പറഞ്ഞു. ആത്മനിർഭരതയെന്നത് രാജ്യത്തിന്റെ അഭിമാനവുമായി ബന്ധപ്പെട്ട ഒന്നാണ്. മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് രാജ്യം പരാജയപ്പെടാനിടയാക്കും.

ലോകത്ത് സമാധാനം പുലരണമെങ്കിൽ ഏറ്റവും വലിയ ജനാധിപത്യരാജ്യം സ്വയംപര്യാപ്തമാകണമെന്നും മോദി പറഞ്ഞു. ​എച്ച്-1ബി വിസ ഫീസ് ഉയർത്താനുള്ള തീരുമാനം പുറത്ത് വന്നതിന് പിന്നാലെയാണ് മോദിയുടെ പ്രസംഗമെന്നതും ശ്രദ്ധേയമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments