മോസ്കോ: ഇന്ത്യക്കും ചൈനക്കും തീരുവ ഏർപ്പെടുത്തിയ യു.എസ് തീരുമാനത്തിനെതിരെ വിമർശനവുമായി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ്. ഇന്ത്യയും ചൈനയും അന്ത്യശാസനങ്ങൾക്ക് മുന്നിൽ വഴങ്ങുന്നവരല്ലെന്ന് അദ്ദേഹം പറഞ്ഞു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താനാണ് യു.എസ് പറയുന്നത്. ഇതുമൂലം പുതിയ വിപണികൾ കണ്ടെത്താൻ രാജ്യങ്ങൾ നിർബന്ധിതരാകും. അതിന് കൂടുതൽ പണം നൽകേണ്ടി വരുമെന്നും സെർജി ലാവ്റോവ് പറഞ്ഞു.
ഇന്ത്യയും ചൈനയും അതിപുരാതനമായ സംസ്കാരങ്ങൾ നിലനിൽക്കുന രാജ്യങ്ങളാണ്. അവരോട് റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയില്ലെങ്കിൽ തീരുവ ഏർപ്പെടുത്തുമെന്ന ഭീഷണി വിലപോകില്ല. റഷ്യൻ എണ്ണ വാങ്ങുന്നത് മൂലം പുതിയ വിപണികൾ കണ്ടെത്താൻ ഇന്ത്യയും ചൈനയും നിർബന്ധിതരാകും. എങ്കിലും ഭീഷണിസ്വരത്തിലുള്ള യു.എസിന്റെ വാക്കുകൾ അവർ മുഖവിലക്കെടുക്കാൻ ഇടയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

